ADVERTISEMENT

കോയമ്പത്തൂർ∙ ഓൺലൈനിൽ പാർട്ട് ടൈം ജോലിക്കെന്ന പേരിൽ നടന്ന തട്ടിപ്പിൽ അധ്യാപികയുടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു. കോയമ്പത്തൂർ നഞ്ചുണ്ടപുരം സ്വദേശിനി അനിതയുടെ (44) 28.55 ലക്ഷം രൂപയാണു തട്ടിപ്പുകാർ കൊണ്ടുപോയത്. സ്വകാര്യ സ്കൂൾ അധ്യാപികയായ അനിത വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നു ലഭിച്ച നമ്പറിൽ പാർട്ട് ടൈം ജോലിക്കായി ബന്ധപ്പെട്ടതാണു വിനയായത്. ഓൺലൈനിൽ ജോലി ലഭിക്കുമെന്നും അതിനായുള്ള ചെറു മത്സരങ്ങളിൽ വിജയിച്ചാൽ തുക അക്കൗണ്ടിൽ എത്തുമെന്നുമാണു തട്ടിപ്പുകാർ അറിയിച്ചത്. ഇതു പ്രകാരം മത്സരങ്ങളിൽ വിജയിച്ച അനിതയ്ക്ക് 1,500 രൂപ ലഭിക്കുകയും ചെയ്തു. തുടർന്നു ഫോണിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം ലഭിക്കുമെന്നു വിശ്വസിപ്പിച്ചു. ഏപ്രിൽ മുതൽ മേയ് 20 വരെ 17 തവണകളായി 28.55 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകാത്തതിനെ തുടർന്നു കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. 

കബളിപ്പിക്കപ്പെട്ടതറിഞ്ഞ അനിത കോയമ്പത്തൂരിൽ സൈബർ ക്രൈം പൊലീസിൽ പരാതിപ്പെട്ടു കാത്തിരിക്കുകയാണ്. തട്ടിപ്പിനെക്കുറിച്ചു പലതവണ ബോധവൽക്കരണം നടത്തിയിട്ടും തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നു സൈബർ സെൽ പൊലീസ് പറഞ്ഞു. ഇരകളിൽ ഏറെയും വിദ്യാസമ്പന്നരുമാണെന്നാണു പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com