ADVERTISEMENT

കുഴൽമന്ദം ∙ വേനലവധി ചെലവഴിക്കാൻ ആറുപേരടങ്ങിയ സുഹൃദ് സംഘം കുളത്തിൽ കുളിക്കാൻ പോവുന്നത് പതിവായിരുന്നു. ഇനി ആ കൂട്ടത്തിൽ സിബിൻ (18) ഇല്ല. അഞ്ചുപേർക്കും തീരാനോവായി.  ഇന്നലെ പതിവുപോലെ സിബിനും കൂട്ടുകാരായ ശ്രേയസ്, സഞ്ജയ്, സഞ്ജീവ്, പ്രിൻസ്, സുജിത് എന്നിവരും ചേർന്ന് വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ പുന്നൂർകുളത്തിൽ കുളിക്കാനിറങ്ങിയത്. 

മുങ്ങി കുളിക്കാൻ ഇറങ്ങിയ സിബിൻ അൽപ സമയം കഴിഞ്ഞിട്ടും പൊന്തിവരാതായപ്പാേൾ ഭയന്ന് കുട്ടുകാർ നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് അടുത്ത് കുളക്കരയിലിരുന്നു ചൂണ്ടയിൽ മീൻപിടിക്കുകയായിരുന്ന സി.ഉദയൻ, കെ.വിനു, ബി.ധനേഷ്, ടി.സുനിൽ, എ.സതീഷ് എന്നീ ചെറുപ്പക്കാർ തൽസമയം കുളത്തിൽ എടുത്തു ചാടി. വെള്ളത്തിനടിയിൽ ചെളിയിൽ രണ്ടു കാലും പുതഞ്ഞ നിലയിലായിരുന്ന സിബിനെ വലിച്ച് പുറത്തെടുത്തു. 

നാഡിമിടിപ്പ് ഉണ്ടായിരുന്ന സിബിനെ, ധനേഷിന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഴൽമന്ദം ഗവ.ആശുപത്രി എത്തുമ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് അഞ്ചു സുഹൃത്തുക്കളും കുളക്കരയിൽ നിന്ന് വാവിട്ടു കരയുകയായിരുന്നു. നാട്ടുകാർ ഇവരെ സാന്ത്വനിപ്പിച്ചു വീട്ടിലേക്ക് വിട്ടു. ഏറെ പഴക്കമുള്ള ഈ കുളത്തിലെ ആദ്യ മരണമാണിതെന്ന് നാട്ടുകാർ പറഞ്ഞു.

കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു 
കുഴൽമന്ദം ∙കൂട്ടുകാരുമൊത്തു പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തേങ്കുറിശ്ശി പഴതറ ശ്രീധരന്റെ മകൻ സിബിൻ (18) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ പുന്നൂർകുളത്തിലാണു സംഭവം. നാട്ടുകാർ കുളത്തിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അമ്മ: അംബിക, സഹോദരി: ശ്രേയ. അനിമേഷൻ കോഴ്സിനു പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് സിബിൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com