പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക്കിന് വിട, തുണി സഞ്ചികൾ സജീവം

plastics
SHARE

കൊടുമൺ ∙പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക്കിന് വിട, പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളുമായി അധികൃതര്‍. പഞ്ചായത്തിൽ നിന്ന് പ്ലാസ്റ്റിക്കിനെ അകറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കടകളിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾ പൂർണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികൾ സജീവമാക്കാൻ ഉള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ഇതിനായി പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ചെറുകിട യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

വീടുകളിൽ നിന്നുള്ള കോട്ടൻ തുണിയുടെ സംഭരണവും ആരംഭിച്ചു. കോട്ടൻ തുണികൾ ഉപയോഗിച്ച് കൂടുതൽ തുണി സഞ്ചികൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇവ സംഭരിച്ചു തുടങ്ങിയത്. വീടുകളിൽ കയറിയുള്ള ബോധവൽക്കരണവും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് നിർമാർജനം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരിച്ചു തുടങ്ങി.

ഇത് പൊടിച്ച് വീണ്ടും ഉപയോഗിക്കാവുന്ന പ്രവർത്തനത്തിനായി പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റും ആരംഭിച്ചു. ഇതിനായി കുടുംബശ്രീ പ്രവർത്തകരെ പ്രത്യേകം പരിശീലിപ്പിച്ച് നിയോഗിച്ചു. രണ്ടു മാസത്തിനകം പ്ലാസ്റ്റിക്കിനെ പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
FROM ONMANORAMA