ADVERTISEMENT

സീതത്തോട് ∙ വില്ലൂന്നിപ്പാറയിൽ വൻ കാട്ടുതീ. ഇന്നലെ രാവിലെ മുതലാണ് തീ കണ്ടു തുടങ്ങിയത്. കൂടുതൽ ഭാഗത്തേക്കു തീ വ്യാപിക്കുകയാണ്. ഇതിനോടകം ഏക്കർ കണക്കിനു സ്ഥലത്തെ അടിക്കാട് കത്തി ചാമ്പലായി മാറി. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് തീ പടർന്ന വനമേഖല. തീ കെടുത്താൻ വനപാലകർ സ്ഥലത്ത് ഉണ്ടെങ്കിലും നിയന്ത്രിക്കാൻ കഴിയുന്നില്ല. അഗ്നിശമന വാഹനങ്ങൾക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലാണ് തീ പടർന്നു കൊണ്ടിരിക്കുന്നത്. വനം സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തുണ്ട്.

കഴിഞ്ഞ വർഷവും ഈ മേഖലകളിൽ തീ പടർന്ന് ഒട്ടേറെ വൃക്ഷങ്ങൾ കത്തിനശിച്ചിരുന്നു. തീ അണയ്ക്കാൻ ഫലപ്രദമായ ഉപകരണങ്ങൾ സ്റ്റേഷൻ അധികൃതരുടെ കൈവശം ഇല്ല. പച്ചച്ചെടികൾ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുന്ന പഴയ സംവിധാനങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ തവണ ഹെക്ടർ കണക്കിനു വനമേഖലകൾ ഇതിനോടകം ഉണങ്ങിക്കരിഞ്ഞ് കിടപ്പുണ്ട്. കാട്ടുതീ പ്രതിരോധത്തിനായി വനം സംരക്ഷണ സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഫണ്ടിന്റെ അഭാവമാണ് ചൂണ്ടിക്കാട്ടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com