ADVERTISEMENT

തിരുവല്ല ∙ നഗരസഭ പരിധിയിലും പുളിക്കീഴ് ബ്ലോക്കിലെ 5 പഞ്ചായത്തിലുമായി 1640 പേർ കോവി‍ഡ്– 19 നിരീക്ഷണത്തിൽ. ഇന്നലെ രാവിലെ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ച ലിസ്റ്റ് പ്രകാരമാണിത്. 561 പേരാണ് നഗരസഭയിൽ മാത്രം നിരീക്ഷണത്തിലുള്ളത്. 214 കുടുംബങ്ങൾക്ക് സമൂഹ അടുക്കളയിൽ നിന്നു നഗരസഭ ഭക്ഷണം എത്തിച്ചു. ഇതു കൂടാതെ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഭക്ഷണം നൽകി. നിരീക്ഷണത്തിൽ ഉള്ളവരുടെ വീടിനു പുറത്ത് സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

ഇവരെല്ലാം തന്നെ 10 ദിവസത്തിലേറെയായി വീടിനകത്ത് നിരീക്ഷണത്തിലാണ് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്ന വാർഡ്തല ജന പ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ബന്ധപ്പെട്ട് വിവരം അറിയിച്ചവരാണ് ഭൂരിഭാഗവും. നഗര സഭയിൽ മിക്ക വാർഡുകളിലും അണു നശീകരണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന കിഴക്കൻമുത്തൂർ, വാരിക്കാട് പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.

പുളിക്കീഴ് ബ്ലോക്കിനു കീഴിൽ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് നടക്കുന്നത്. വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പിന്തുണയും സഹായവും ലഭ്യമാക്കുന്നുണ്ട് .

ആരോഗ്യ വകുപ്പു ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം അതതു പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ അന്വേഷിച്ച് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എത്തിച്ചു കൊടുക്കുന്നുണ്ട്. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ മിനി സിവിൽ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ശുചീകരിക്കുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com