ADVERTISEMENT

റാന്നി ∙ താലൂക്കിൽ അതിഥി തൊഴിലാളികൾക്കായി ക്യാംപ് തുറന്നെങ്കിലും ഇവിടെയെത്താൻ ആർക്കും താൽപര്യമില്ല. ഭക്ഷ്യസാധനങ്ങൾ താമസ സ്ഥലത്ത് എത്തിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. താലൂക്കിലെ റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളിലായി 94 കേന്ദ്രങ്ങളിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്. 

വില്ലേജ് ഓഫിസർമാർ നടത്തിയ കണക്കെടുപ്പ് പ്രകാരം 1227 പേരാണ് ഉള്ളത്. അവരിൽ രോഗബാധിതരെ പാർപ്പിക്കുന്നതിനായി റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപ് തുറന്നിട്ടുണ്ട്. ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.  എന്നാൽ അവർ ക്യാംപിൽ പോകാൻ തയാറല്ല. അരി, കിഴങ്ങ്, പരിപ്പ് തുടങ്ങിയ സാധനങ്ങൾ താമസ സ്ഥലത്ത് എത്തിച്ച് നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ബന്ധപ്പെട്ട പഞ്ചായത്തുകൾ ഒന്നും ഇതുവരെ ഭക്ഷ്യസാധനങ്ങൾ എത്തിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com