ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. 44 പേർ കോവിഡ് മുക്തരായി, 4 പേർക്ക് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് വന്നവരും രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ഒരാൾ സമ്പർക്കത്തിലൂടെ ബാധിച്ചയാളുമാണ്. ജില്ലയിൽ ഇതുവരെ ആകെ 1804 പേർക്കാണു കോവിഡ് പോസിറ്റീവായത്.

ഇതിൽ 837 പേർ സമ്പർക്കം മൂലം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേരാണ് മരിച്ചത്. ആകെ 1586 പേർ കോവിഡ് മുക്തരായി. ഇന്നലെ ശേഖരിച്ച 642 എണ്ണം ഉൾപ്പെടെ ആകെ 47342 സാംപിളുകൾ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 832 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com