ADVERTISEMENT

റാന്നി ∙ നഷ്ടത്തിന്റെ തോത് ഉയർത്താതെ കാത്ത് കെഎസ്ആർടിസി ജീവനക്കാർ. ഇന്നെങ്കിലും സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരുടെ പ്രവർത്തനം. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിൽ പൂർണമായി മുങ്ങിപ്പോയ ഓപ്പറേറ്റിങ് സെന്ററാണിത്. ഏതാനും ബസുകൾ വെള്ളത്തിലായിരുന്നു. വൻ നഷ്ടമാണ് കോർപറേഷന് നേരിട്ടത്.  സെന്റർ നിർത്തലാക്കുമെന്ന സ്ഥിതി വരെ നേരിട്ടിരുന്നു.

ജീവനക്കാരുടെ ആത്മാർഥമായ ഇടപെടലാണ് പുനരുജ്ജീവനത്തിന് വഴി തുറന്നത്. ഇത്തവണ വെള്ളപ്പൊക്ക ഭീഷണി നേരിട്ടപ്പോൾ തന്നെ ബസുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീക്കിയിരുന്നു.  എങ്കിലും ഗാരിജിലും യാർഡിലും വെള്ളം കയറി. ഗാരിജിൽ സൂക്ഷിച്ചിരുന്ന ചക്രങ്ങളിലും യന്ത്ര സാമഗ്രികളിലും വെള്ളം കയറിയിരുന്നു. ചക്രങ്ങൾക്ക് ഉള്ളിൽ നിറഞ്ഞ മഴ വെള്ളം കോരി നീക്കിയും യന്ത്രങ്ങൾ തുടച്ചും കഴുകിയും വൃത്തിയാക്കിയും വീണ്ടും സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം നടക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com