ADVERTISEMENT
പന്തളം ∙ എംസി റോഡിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ 11.30ഓടെ, എംസി റോഡിൽ കുരമ്പാല അമ്പലത്തിനാൽ ചൂരക്കവലയിലായിരുന്നു അപകടം. ആലുവയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, മാലിന്യം ശേഖരിക്കുന്ന നഗരസഭയുടെ ടെംപോ, പിക്കപ് വാൻ എന്നിവയാണ് അപകടത്തിൽപെട്ടത്. പിക്കപ് വാൻ ഉപറോഡിലേക്ക് തിരിഞ്ഞപ്പോൾ, പിന്നാലെയെത്തിയ സൂപ്പർ ഫാസ്റ്റും ടെംപോയും പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ടെംപോയുടെയും സൂപ്പർ ഫാസ്റ്റിന്റെയും മുൻ ഭാഗം ഭാഗികമായി തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com