ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 250 പേർക്ക് കോവിഡ് മുക്തി. ഒരു മരണം സ്ഥിരീകരിച്ചു.
∙ സമ്പർക്കത്തിലൂടെ ഇന്നലെ രോഗം സ്ഥിരീകരിച്ചവർ – 220.
∙ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളവർ – 13034
∙ കോവിഡ് മൂലം ഇതുവരെ മരണമടഞ്ഞവർ – 72.
∙ ആകെ മുക്തരായവർ – 10517

ചികിത്സ തേടുന്നവര‌ിൽ പകുതിയിലധികം ഗൃഹനിരീക്ഷണത്തിൽ

പത്തനംതിട്ട ∙ ജില്ലയിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം ആകെ ചികിത്സ തേടുന്നവരുടെ പകുതിയിലധികം വരുമെന്ന് ഡിഎംഒ ഡോ. എ.എൽ.ഷീജ. മൂവായിരത്തോളം പേർ വീടുകളിൽ തന്നെ ചികിത്സാകാലം സുരക്ഷിതമായി പൂർത്തിയാക്കി. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെയാണു ഗൃഹനിരീക്ഷണത്തിന് അനുവദിക്കുന്നത്. ഇവരുടെ രോഗവിവരങ്ങൾ ദിവസവും മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ വിലയിരുത്തും. ജില്ലാ മെഡിക്കൽ ഓഫിസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പർ: 0468 2228220.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com