ADVERTISEMENT

അടൂർ∙  107 വയസ്സുള്ള സാറാ ഉമ്മാൾ വിജയദശമി ദിനത്തിൽ കംപ്യൂട്ടർ സാക്ഷരതാ പഠനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ യുവ കവിയും അധ്യാപകനുമായ വിനോദ് മുളമ്പുഴയാണ് പഴകുളം പൊന്മാന കിഴക്കേതിൽ സാറാ ഉമ്മാളിന് കംപ്യൂട്ടറിന്റെ ബാലപാഠം പകർന്നു നൽകിയത്. 

അറബി അക്ഷരം മാത്രം അറിയാവുന്ന സാറായെ ഈ ഗ്രന്ഥശാലയിൽ 96–ാം വയസ്സിൽ പടയണി ഗുരു പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള ഹരിശ്രീ കുറിപ്പിച്ചു. തുടർന്ന് മലയാള അക്ഷരം പഠിപ്പിച്ചെടുത്തു. ഇതിനിടയിൽ ഗ്രന്ഥശാലയുടെ മേൽനോട്ടത്തിൽ സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം, അതുല്യം എന്നിവയിൽ തുല്യതാ പഠിതാവായി പരീക്ഷ എഴുതി വിജയിപ്പിക്കുകയും ചെയ്തു. 

പിന്നീട് കംപ്യൂട്ടർ സാക്ഷരത കൈവരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഗ്രാന്ഥശാല ഭാരവാഹികൾ ഇവർക്ക് കംപ്യൂട്ടർ പരിജ്ഞാനം നേടിക്കൊടുക്കാൻ വിജയദശമി ദിനത്തിൽ തുടക്കം കുറിച്ചത്. ഇപ്പോൾ ഇളയ മകൻ നൂറുദീന്റെ കൂടെയാണ് താമസം. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്, ജോയിന്റ് സെക്രട്ടറി ഇസ്മായിൽ, ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിൽ അംഗം എസ്. അൻവർഷ, മുരളി കുടശനാട് എന്നിവർ വിദ്യാരംഭ ചടങ്ങിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com