ADVERTISEMENT

മാടമൺ ∙ ജാതി വിവേചനമില്ലാതെ ജനസംഖ്യാനുപാതികമായ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ നീതി എല്ലാവർക്കും ലഭ്യമാക്കാൻ കഴിയണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവൻഷന്റെ സമാപന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി രാഷ്ട്രീയം വർധിക്കുകയാണ്. മത സൗഹാർദം ഇല്ലാതായി. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾക്കു വിരുദ്ധമായ നിലപാടാണ് പലരും സ്വീകരിക്കുന്നത്.

ചീങ്കണ്ണിയുടെ രൂപത്തിലല്ല ജനാധിപത്യം നടപ്പാക്കേണ്ടത്. വികസനവും ഇത്തരത്തിലാകരുത്. രാജ്യത്തെല്ലായിടത്തും വികസനം എത്തിക്കാൻ കഴിയണം. സാമൂഹിക നീതി എല്ലാവർക്കും ലഭിക്കണം. എല്ലാ രാഷ്ട്രീയക്കാരും ഇതിനു തയാറാകണം. സംഘടിത മതാധിശക്തികൾ രാജ്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ആൾക്കൂട്ടം ഉണ്ടാകും. 3 മുന്നണികളും ശക്തമായ പ്രചാരണം നടത്തും. ആരോഗ്യകരമായി സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മഹാമാരിയെ നിയന്ത്രിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി ഭദ്രദീപം തെളിയിച്ചു. എംഎൽഎമാരായ രാജു ഏബ്രഹാം, കെ.യു.ജനീഷ്കുമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ഗോപി, പി.എസ്.മോഹനൻ, റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ, പി.എൻ.ചന്ദ്രപ്രസാദ്, പി.കെ.ലളിതമ്മ, പ്രദീപ്കുമാർ കിഴക്കേവിളയിൽ, വി.ജി.കിഷോർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com