ADVERTISEMENT

തിരുവല്ല ∙ നിയമസഭാ മണ്ഡലത്തിൽ 2019 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിനേക്കാൾ 9 ശതമാനത്തിലേറെ വോട്ടു കുറഞ്ഞത് 3 മുന്നണികളെയും ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ 146460 വോട്ടാണ് പോൾ ചെയ്തത്. ആകെ വോട്ട് 205046. വോട്ടിങ് ശതമാനം 74.43 ആയിരുന്നു. തിരുവല്ല മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്ത തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. ചൊവ്വാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 134469 പോരാണ് വോട്ടു ചെയ്തത്.

ആകെ വോട്ടർമാർ 212288 ആയിരുന്നു. 63.34 ശതമാനം. 80 വയസ്സിനു മുകളിലുള്ള 3914 പേർ വോട്ടു ചെയ്തിട്ടുണ്ട്. ഇതുകൂടി കൂട്ടിയാൽ 138383 വോട്ട്. 65.19 ശതമാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 7242 വോട്ടുകളുടെ വർധനയാണ് ഇത്തവണ ഉണ്ടായിരുന്നത്. 23 മാസം മുൻപ് മാത്രം നടന്ന ലോക്സഭ തിര‍ഞ്ഞെടുപ്പിനേക്കാൾ 8257 വോട്ട് കുറവാണ് ചെയ്തിരിക്കുന്നത്. ലോക്‌സഭാ തിര‍ഞ്ഞെടുപ്പിൽ 3739 വോട്ടിന്റെ മേൽക്കൈ യുഡിഎഫ് നേടിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി –54250, എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് –50511, എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ –40186 എന്നിങ്ങനെയാണ് വോട്ടുനില. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 144542 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 69.30 ശതമാനം, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്യു ടി. തോമസ് ( എൽഡിഎഫ്)– 59660, ജോസഫ് എം. പുതുശേരി (യുഡിഎഫ്)–51239, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് (എൻഡിഎ)– 31439. എന്നിങ്ങനെയായിരുന്നു വോട്ടുനില.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 4.11ശതമാനത്തിന്റെയും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 9.24 ശതമാനത്തിന്റെയും കുറവാണ് ഉണ്ടായിരിക്കുന്നത്. പോളിങ് ശതമാനക്കുറവ് ആർക്ക് ഗുണമാകുമെന്ന് വിലയിരുത്താൻ പറ്റാത്ത സ്ഥിതിയാണ്. കോവിഡ് പശ്ചാത്തലത്തിൽ പല വീടുകളിൽ നിന്നു വോട്ടർമാർ എത്തിയില്ലായെന്ന വിലയിരുത്തലാണ് 3 മുന്നണികളുടെയും നേതൃത്വത്തിനുള്ളത്.

വോട്ടെടുപ്പ് ദിവസം ബൂത്തുകളിലും മറ്റുമുണ്ടായ നിസ്സംഗതയും ആവേശക്കുറവും അവസാന നിമിഷം വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിന് മുന്നണികൾക്ക് കഴിയാതെ പോയി. 3മണി മുതൽ അരമണിക്കൂറോളം പെയ്ത ശക്തമായ വേനൽ മഴയും പോളിങ് ശതമാനത്തെ ബാധിച്ചു. തിരുവല്ല മണ്ഡലത്തിലെ വോട്ടിങ് ശതമാനം: 1982 (70.81),  1987 (80.45), 1991 (71.69 ), 1996 (74.15),  2001 (71.00), 2006 (64.16),  2011 (65.32),  2016 (69.30),  2021 (65.19). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com