ADVERTISEMENT

അടൂർ ∙ ജില്ലയിലെ ഏറ്റവും കൂടുതൽ പോളിങ് നടന്നത് അടൂർ മണ്ഡലത്തിൽ. 72.04 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. അടൂർ, പന്തളം എന്നീ നഗരസഭകളും തുമ്പമൺ, പന്തളംതെക്കേക്കര, കൊടുമൺ, പള്ളിക്കൽ, കടമ്പനാട്, ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ ആകെയുള്ള 2,08,099 വോട്ടർമാരിൽ 1,49,922 പേരാണ് വോട്ടു ചെയ്തത്. 

ഇതിൽ 70,400 പേർ പുരുഷൻമാരും 79,520 പേർ സ്ത്രീകളും വോട്ടു ചെയ്തു. 3 ട്രാൻസ്ജെൻഡർ വിഭാഗം വോട്ടർമാരിൽ 2 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് കൊടുമൺ പഞ്ചായത്തിലാണ്. 74.88%. കുറവ് രേഖപ്പെടുത്തിയത് തുമ്പമൺ പഞ്ചായത്തിലാണ് അവിടെ 67.50% പോളിങ്ങാണു നടന്നത്.

പന്തളം നഗരസഭ

നഗരസഭയിൽ ആകെയുളള 33,741 വോട്ടർമാരിൽ 24,505 പേരാണ് വോട്ടു ചെയ്തത്. ഇതിൽ 11,421 പേർ പുരുഷൻമാരും 13,084 പേർ സ്ത്രീകളുമാണ്. 4–ാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുരേഖപ്പെടുത്തിയത്.  ഇവിടെ ആകെയുള്ള 935 പേരിൽ 752 പേർ വോട്ടു ചെയ്തു. 77.54%. കുറവ് വോട്ട് രേഖപ്പെടുത്തിയത് 14A ബൂത്തിലാണ്. ഇവിടെ ആകെയുള്ള 560 വോട്ടർമാരിൽ 365 പേർ വോട്ടു ചെയ്തു. 65.17%.

അടൂർ നഗരസഭ

നഗരസഭയിൽ ആകെയുള്ള 23,970 പേരിൽ 16,601 പേർ വോട്ടു ചെയ്തു. ഇതിൽ 7886 പേർ പുരുഷൻമാരും 8715 പേർ സ്ത്രീകളുമാണ്. 81A ബൂത്തിൽ ഒരു ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ഒരു വോട്ടറും വോട്ടു ചെയ്തു.  കൂടുതൽ പേർ വോട്ടു ചെയ്തത് 97–ാം നമ്പർ ബൂത്തിലാണ്. ഈ പോളിങ് സ്റ്റേഷനിൽ 926 പേരിൽ 722 പേർ വോട്ടു ചെയ്തു. 77.96%. കുറവ് 100–ാം നമ്പർ ബൂത്തിലാണ്. ഈ ബൂത്തിൽ ആകെയുള്ള 509 പേരിൽ 345 പേരാണ് വോട്ടു ചെയ്തത്. 67.77%.

തുമ്പമൺ

പഞ്ചായത്തിൽ ആകെയുള്ള 6748 വോട്ടർമാരിൽ 4555 പേർ വോട്ടു ചെയ്തു. ഇതിൽ 2082 പേർ പുരുഷൻമാരും 2473 പേർ സ്ത്രീകളുമാണ്. 33–ാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. ഇവിടെ 935 വോട്ടർമാരിൽ 702 പേർ വോട്ടു ചെയ്തു. 75.08%. 36–ാം നമ്പർ ബൂത്തിലാണ് കുറവ്. ഈ ബൂത്തിൽ 600 വോട്ടർമാരിൽ 368 പേരെ വോട്ടു ചെയ്തൊള്ളൂ. 61.33%.

പന്തളം തെക്കേക്കര

പഞ്ചായത്തിൽ ആകെയുള്ള 15571 വോട്ടർമാരിൽ 11321 പേർ വോട്ടു ചെയ്തു. ഇതിൽ 5225 പേർ പുരുഷൻമാരും 6096 പേർ സ്ത്രീകളുമാണ്. കൂടുതൽ പോളിങ് നടന്നത് 53–ാം നമ്പർ ബൂത്തിൽ. ഇവിടെ 992 പേരിൽ 727 പേർ വോട്ടു ചെയ്തു. 73.28%. കുറവ് 48–ാം നമ്പർ ബൂത്തിലാണ്. ഇവിടെ 560 പേരിൽ 386 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 68.92%.

കൊടുമൺ

പഞ്ചായത്തിൽ ആകെ 22,921 വോട്ടർമാരിൽ 17,165 പേർ വോട്ടുരേഖപ്പെടുത്തി. ഇതിൽ 7987 പേർ പുരുഷൻമാരും 9178 പേർ സ്ത്രീകളുമാണ്. 60–ാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടുരേഖപ്പെടുത്തിയത്. ഈ ബൂത്തിൽ 1012 പേരിൽ 787 പേർ വോട്ടു ചെയ്തു. 77.76%. കുറവ് തൊട്ടടുത്ത 61–ാം ബൂത്തിലും. ഇവിടെ 409 പേരിൽ 297 പേരേ വോട്ടു ചെയ്തൊള്ളൂ. 72.61%.

പള്ളിക്കൽ

പഞ്ചായത്തിൽ ആകെയുള്ള 35,433 വോട്ടർമാരിൽ 25,652 പേർ വോട്ടുരേഖപ്പെടുത്തി. ഇതിൽ 12,076 പേർ പുരുഷൻമാരും 13,576 പേർ സ്ത്രീകളുമാണ്. 138–ാം നമ്പർ ബൂത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരു വോട്ടറും വോട്ടു ചെയ്തു. കൂടുതൽ പേർ വോട്ടു രേഖപ്പെടുത്തിയത് 120–ാം നമ്പർ ബൂത്തിലാണ്. ഈ ബൂത്തിൽ 1002 പേരിൽ 775 പേർ വോട്ടു ചെയ്തു. 77.34%. കുറവ് രേഖപ്പെടുത്തിയത് 122A ബൂത്തിലാണ്. ഇവിടെ 570 പേരിൽ 354 പേരാണ് വോട്ടു ചെയ്തത്. 62.10%.

കടമ്പനാട്

പഞ്ചായത്തിൽ ആകെ വോട്ടർമാർ 22.106. പോൾ ചെയ്തത് 16,384. ഇതിൽ 7663 പേർ പുരുഷൻമാരും 8726 പേർ സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് 157–ാം നമ്പർ ബൂത്തിൽ. ഇവിടെ 976ൽ 714 പേർ വോട്ടു ചെയ്തു. 73.15%. കുറവ് രേഖപ്പെടുത്തിയത് 163–ാം നമ്പർ ബൂത്തിൽ. ഈ ബൂത്തിൽ 555 പേരിൽ 364 പേരേ വോട്ടു ചെയ്തൊള്ളൂ. 65.58%.

ഏറത്ത്

പഞ്ചായത്തിൽ ആകെയുള്ള 20,436 വോട്ടർമാരിൽ 14,445 പേരാണ് വോട്ടു ചെയ്തത്. ഇതിൽ 6805 പേർ പുരുഷൻമാരും 7640 പേർ സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് 179–ാം നമ്പർ ബൂത്തിൽ. ഇവിടെ 983 പേരിൽ 779 പേർ വോട്ടുരേഖപ്പെടുത്തി. 79.24%. കുറവ് രേഖപ്പെടുത്തിയത് 166A ബൂത്തിൽ. ഈ ബൂത്തിൽ 525 വോട്ടർമാരിൽ 319 പേരെ വോട്ടു ചെയ്തൊള്ളൂ. 60.76%

ഏഴംകുളം

പഞ്ചായത്തിൽ ആകെ വോട്ടർമാർ 27,171 പേർ. ഇതിൽ 19,288 പേർ വോട്ടു ചെയ്തു.  9255 പേർ പുരുഷൻമാരും 10,033 പേർ സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് 202–ാം നമ്പർ ബൂത്തിലാണ്. ഇവിടെ 1001 പേരിൽ 763 പേർ വോട്ടു ചെയ്തു. 76.22%. കുറവ് വോട്ടു രേഖപ്പെടുത്തിയത് 200A ബൂത്തിൽ. ഇവിടെ 561 പേരുള്ളതിൽ 340 പേരാണ് വോട്ടു ചെയ്തത്. 60.60%.

നഗരസഭ– പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം

∙പന്തളം നഗരസഭ– 72.62
∙അടൂർ നഗരസഭ– 69.25
∙കൊടുമൺ– 74.88
∙കടമ്പനാട്– 74.13
∙പന്തളം തെക്കേക്കര- 72.70
∙പള്ളിക്കൽ– 72.39
∙ഏഴംകുളം– 70.98
∙ഏറത്ത്– 70.68
∙തുമ്പമൺ– 67.50

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com