ADVERTISEMENT

പുല്ലാട് ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടി വിദ്യാർഥി. പൂവത്തൂർ ആര്യാംകുളത്ത് വീട്ടിൽ എം.ആർ.പ്രകാശിന്റെ മകൻ അഭിലാഷ് കുമാറാണ് കാരുണ്യം തേടുന്നത്. 2018 നവംബർ ഒന്നിന് സ്കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിലാഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തി പ്ലീഹ എടുത്തു മാറ്റി. വൃക്കയ്ക്കു ഗുരുതരമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി അമൃത മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.

എന്നാൽ വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ കലശലായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തോളം വീണ്ടും ആശുപത്രിയിലായി. ആഴ്ചയിൽ രണ്ടു ഡയാലിസിസ് വീതം നടത്തി വരികയായിരുന്നു. സ്ഥിതി വീണ്ടും ഗുരുതരമായതോടെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. മാതാവ് സന്ധ്യയുടെ വൃക്ക അനുയോജ്യമായതിനാൽ ശസ്ത്രക്രിയയ്ക്കായി അഭിലാഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതുവരെ 15 ലക്ഷത്തോളം രൂപ ചെലവായി. വിവിധ സംഘടനകളും അഭ്യുദയകാംക്ഷികളുമാണ് തുക നൽകിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 10 ലക്ഷത്തോളം രൂപ ചെലവു വരും. തുടർചികിത്സയ്ക്കും പണം വേണം. ഓട്ടോ ഡ്രൈവറായ പ്രകാശിന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ വിദ്യാർഥിയായ അഭിലാഷ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു.

ചികിത്സാ ഫണ്ട് കണ്ടെത്തുന്നതിനായി സ്കൂൾ പ്രധാനാധ്യാപകൻ എസ്.രമേഷ് കൺവീനറും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി.ജി.ആശ, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു എന്നിവർ രക്ഷാധികാരികളും പഞ്ചായത്തംഗം എൻ.സി. രാജേന്ദ്രൻ നായർ ചെയർമാനുമായി കമ്മിറ്റി രൂപീകരിച്ചു.എസ്.രമേഷ്, എൻ.സി.രാജേന്ദ്രൻ നായർ, പ്രകാശ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് പൂവത്തൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 11680100065404, IFSC - FDRL0001168.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com