പ്രൈമറി സ്കൂളുകളിൽ അധ്യാപക ക്ഷാമം; വഴിമുട്ടുമോ ജി–സ്വീറ്റ് ഓൺലൈൻ പഠനം

SHARE

പെരുമ്പെട്ടി ∙ ജി–സ്വീറ്റ് പ്ലാറ്റ്ഫോം വഴി ഓൺലൈൻ പഠനം നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിക്കുമ്പോൾ ജില്ലയിലെ മിക്ക എയ്ഡഡ് സ്കൂളുകളിലും അധ്യാപക ക്ഷാമം മൂലം പദ്ധതിയെങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് പ്രഥമാധ്യാപകർ. സ്കൂൾ പ്രവർത്തന സമയത്ത് തന്നെ ജി സ്വീറ്റിലൂടെ ക്ലാസുകൾ നടത്തുമ്പോൾ ഒരു ക്ലാസിന് ഒരു അധ്യാപകൻ ആവശ്യമെന്നിരിക്കെ മിക്ക പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകർ മാത്രമാണുള്ളത്.

അധ്യാപകരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം, മരണം എന്നിങ്ങനെയുണ്ടാകുന്ന ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ ഇറക്കിയ ഉത്തരവിൽ മതിയായ വിദ്യാർഥികളില്ലാത്ത സ്കൂളുകളിലെ നിയമനം സംബന്ധിച്ച പരാമർശം ഇല്ലെന്നതുമാണ് പ്രശ്നം. എല്ലാ വർഷവും ഇത്തരം സ്കൂളുകളിലെ നിയമനം സംബന്ധിച്ച് ഉത്തരവ് നൽകാറുള്ളതാണ്.

എന്നാൽ കുട്ടികൾ കുറവുള്ള സ്കൂളുകളിലെ നിയമനം സംബന്ധിച്ച് ജൂലൈ 6ന് ഇറങ്ങിയ ഉത്തരവിൽ വ്യക്തത ഇല്ലെന്നതാണ് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്. ജില്ലയിൽ 49 എയ്ഡഡ് സ്കൂളുകളിലാണ് പ്രഥമാധ്യാപകർ മാത്രമുള്ളത്. ഇവിടങ്ങളിൽ 276 അധ്യാപകരുടെ ഒഴിവുകൾ നികത്താനുണ്ട്. ഇങ്ങനെയുള്ളിടത്ത് ദിവസവേതനത്തിന് നിയമിച്ചാൽ തന്നെ വേതനം ലഭിക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA