ADVERTISEMENT

പത്തനംതിട്ട∙ ജില്ലയിലെ നിയന്ത്രിത മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉള്ളതിനാൽ ഇവിടേക്കെത്തുന്ന പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും തടയരുതെന്ന് ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ നിർദേശിച്ചു.  സെക്ടറൽ മജിസ്ട്രേട്ട്, പൊലീസ്, ജാഗ്രതാ സമിതികൾ തുടങ്ങിയവ നിയന്ത്രിത മേഖലകളിലെ പരിശോധനകൾ ഉറപ്പാക്കും. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും യഥാസമയം കൃത്യമായ അറിയിപ്പുകൾ നൽകും. നിയന്ത്രിത മേഖലകളെ സംബന്ധിച്ച് വിവിധയിടങ്ങളിൽ ആശയക്കുഴപ്പമുള്ളത് ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

1363 പേർക്ക് കോവിഡ് 

പത്തനംതിട്ട∙ ജില്ലയിൽ ഇന്നലെ 1363 പേർക്ക് കോവിഡ് പോസിറ്റീവ്, 482 പേർ മുക്തരായി. 9 കോവിഡ് ബാധിതരുടെ മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.

∙ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 18 %
∙ ഇന്നലെ വരെ കോവിഡ് സ്ഥിരീകരിച്ചവർ – 154362
∙ സമ്പർക്കം മൂലം സ്ഥിരീകരിച്ചവർ – 146783
∙ ആകെ മുക്തരായവർ – 141905
∙ നിരീക്ഷണത്തിൽ ഉള്ളവർ – 17585
∙ ഇന്നലെ ശേഖരിച്ച സാംപിളുകൾ – 7181
∙ ഫലം ലഭിക്കാനുള്ളത് – 3722

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com