ADVERTISEMENT

പത്തനംതിട്ട ∙ ആരോഗ്യമേഖലയിലെ സംഭാവനകൾ പരിഗണിച്ച് റാസൽഖൈമയിലെ ഡോക്ടർ ദമ്പതികളായ ഡോ. അജിത് ചെറിയാൻ ചക്കാലമണ്ണിലിനും ഭാര്യ ഡോ. ശോശ വിജയ് വർഗീസിനും യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ ലഭിച്ചു. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) ആണ് വീസ നൽകുന്നത്. റാസൽഖൈമ ഇബ്രാഹിം ഹമ്മദ് ഗവൺമെന്റ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ചീഫ് സ്പെഷലിസ്റ്റാണ് ഡോ. അജിത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ അയ്യായിരത്തിലധികം കോവിഡ് രോഗികളെ ചികിത്സിച്ചതിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു. റാക് മെഡിക്കൽ കോളജ് അധ്യാപകനാണ്. അജിത്തിന്റെ പിതാവ് തുമ്പമൺ ചക്കാലമണ്ണിൽ ഡോ. തോമസ് ചെറിയാൻ റാസൽഖൈമ ഷേക്കിന്റെ പഴ്സനൽ ഡോക്ടറായിരുന്നു. ഗോൾ‍ഡൻ വീസ ലഭിച്ച ഡോ ശോശ വിജയ് വർഗീസ്, കോഴഞ്ചേരി തെക്കേമല തേവർതുണ്ടി തോണ്ടുതറയിൽ അഡ്വ. വിജയ് വർഗീസിന്റെയും ഡോ. ഷേർളി വർഗീസിന്റെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com