ADVERTISEMENT

പന്തളം തെക്കേക്കര ∙ ആനന്ദപ്പള്ളി - ചെന്നായിക്കുന്ന് റോഡിനു സമാന്തരമായി പോകുന്ന കനാൽ പൂർണമായും കാട് മൂടിയതിനാൽ കോളനിയിലേക്കുള്ള കാൽനട യാത്രാ പോലും   ദുരിതത്തിലായി.  ചെന്നായികുന്ന്, കുണ്ടുമുരുപ്പ് കോളനി പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. പഞ്ചായത്തിലെ മാമ്മൂട് വാർഡിൽ പെട്ട ഈ ഭാഗം കനാൽ അധികൃതരോ പഞ്ചായത്തോ കാട് വെട്ടി മാറ്റുന്നില്ലെന്നാണു ആരോപണം. 4 വർഷം മുൻപ് തൊഴിലുറപ്പുകാർ ഇവിടം വൃത്തിയാക്കിയതാണ്.

വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന 2 കോളനിയിലേക്കുള്ള റോഡാണിത്.  സന്ധ്യ സമയത്താണ് ഇവർ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി വരുന്നത്. ഇഴജന്തുക്കളുടെ ശല്യം മൂലം ഇവരുടെ യാത്ര സന്ധ്യ കഴിഞ്ഞാൽ പേടിയോടെ ആണ്. ഇവിടെ കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ കണ്ടിരുന്നു. കനാലിലെ കാട് വലിയ പ്രതിസന്ധികളാണ് കോളനി നിവാസികൾക്ക് ഉണ്ടാക്കുന്നത്. എല്ലാവിധ ക്ഷുദ്ര ജീവികളും ഈ കാടിനുള്ളിൽ ഉണ്ട്.

വീടുകളിൽ വളർത്തുന്ന കോഴി, താറാവ് എന്നിവയെ തുറന്നു വിടാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.  കനാലിൽ മാലിന്യം തള്ളരുത് എന്ന് പഞ്ചായത്ത് ബോർഡു സ്ഥാപിച്ചെങ്കിലും കനാലിൽ മാലിന്യം കൊണ്ടു ഇടുന്നതിന് ഒരു കുറവും ഉണ്ടായിട്ടില്ല. ഇത് ഭക്ഷിക്കാൻ തെരുവു നായ്ക്കളും കൂട്ടമായി എത്തുന്നു. കനാലിലെ കാട് നീക്കം ചെയ്യുന്നതിന് അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com