ADVERTISEMENT

റാന്നി ∙ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ സർക്കാർ ഓഫിസുകളെല്ലാം പ്രവർത്തനം ആരംഭിക്കും മുൻപു തന്നെ വാഹന പാർക്കിങ് കീറാമുട്ടി. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും പാർക്കിങ് നടത്തുന്നതിന് ഇടമില്ലാതെ വലയുകയാണ്.  മിനി സിവിൽ സ്റ്റേഷന്റെ 2 ബ്ലോക്കുകൾക്കു പുറമേ സബ് ട്രഷറി, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി, അഗ്നി രക്ഷാ നിലയം എന്നിവ പ്രവർത്തിക്കുന്നത് ഇവിടെയാണ്. കോടതി സമുച്ചയം നിർമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സർക്കാർ ഓഫിസുകളെല്ലാം ഇവിടേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ സിവിൽ സ്റ്റേഷൻ വളപ്പിൽ തിരക്കേറും. പിന്നീട് വാഹനങ്ങൾ റോഡിൽ പാർക്കിങ് നടത്തേണ്ട സ്ഥിതിയുണ്ടാകും. നിലവിൽ സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്കിനു മുന്നിൽ വാഹന പാർക്കിങ്ങിന് സ്ഥലമില്ല. സർക്കാർ ഓഫിസുകളിലെ വാഹന പാർക്കിങ്ങിനായി ഇവിടം ഒഴിച്ചിട്ടിരിക്കുകയാണ്.

അഗ്നി രക്ഷാ നിലയത്തിനു മുന്നിലും ഇവിടേക്കുള്ള റോഡിലും വാഹനങ്ങൾ പാർക്കിങ് നടത്താനാകില്ല. ഫയർ യൂണിറ്റുകൾ റോഡിലേക്കിറക്കുന്നതിന് തടസ്സമുണ്ടാകാത്ത വിധത്തിൽ ഇവിടം ഒഴിച്ചിട്ടിരിക്കുകയാണ്.  സിവിൽ സ്റ്റേഷൻ വളപ്പിൽ കുറെ സ്ഥലം വെറുതെ കിടപ്പുണ്ട്. ഇവിടങ്ങളിലെ കല്ലും മണ്ണും നീക്കിയാൽ വാഹന പാർക്കിങ്ങിന് പ്രയോജനപ്പെടുത്താം. കൂടാതെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ് നടത്താനുള്ള സ്ഥലം പ്രത്യേകം ബോർ‌ഡുകൾ സ്ഥാപിച്ച് ഒഴിച്ചിടുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com