ADVERTISEMENT

അത്യാൽ ∙ ബണ്ടിലെ തൂണുകളിൽ മാലിന്യങ്ങൾ വീണ്ടും വന്നടിയുന്നു. വർഷങ്ങൾക്ക് മുൻപ് നെൽക്കൃഷി ജലസേചനത്തിനായി നിർമിച്ച് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ബണ്ടുകളുടെ തൂണുകളിലാണ് മാലിന്യങ്ങൾ ഒഴുകിയെത്തി തടഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ 3 വർഷത്തിനിടയിൽ ഏഴുതവണ ഇത്തരത്തിൽ ഒഴുക്ക് തടസ്സപ്പെട്ട് മേഖലയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായതാണ്. മാസങ്ങൾക്ക് മുൻപ് കർഷകരുടെ നേതൃത്വത്തിൽ തടസ്സങ്ങൾ മാറ്റിയെങ്കിലും എന്നാലിപ്പോൾ വീണ്ടും പഴയപടിയിലേക്കു നീങ്ങുകയാണ്. മഴ രൂക്ഷമായാൽ ഒഴുകിയെത്തുന്ന തടികളും മറ്റ് ചപ്പുചവറുകളും തടഞ്ഞു നിൽക്കാൻ സാധ്യത. അധികൃതരുടെ ഇടപെടലുകൾ അനിവാര്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com