ADVERTISEMENT

കലഞ്ഞൂർ ∙ പഞ്ചായത്തിൽ നാളെ രാവിലെ 6 മുതൽ 1വരെ ജനകീയ പൗരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകളും ക്രഷർ യൂണിറ്റുകളും നിർത്തലാക്കുക, പുതുതായി അനുമതി നൽകിയ കല്ലുവിള, ഇഞ്ചപ്പാറ സാൻ‍ഡ്സ് ആൻഡ് ഗ്രാനൈറ്റ്സ് എന്നിവയുടെ ലൈസൻസ് റദ്ദാക്കുക, പഞ്ചായത്തിലെ മുഴുവൻ പാറമട അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഉത്തരവ് പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിസ്ഥിതിലോല മേഖല: കുട്ടമ്പുഴയിൽ നാളെ ‌‌‌ഹർത്താൽ

കുട്ടമ്പുഴ∙ പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിൽ നിന്നു ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ‍ഞ്ചായത്തിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുമെന്നു ജനകീയ സമരസമിതി അറിയിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭാഗമായി പരിസ്ഥിതിലോല മേഖലയുടെ അന്തിമ റിപ്പോർട്ടിനു തയാറാക്കിയ രേഖയിൽ പ‍ഞ്ചായത്തിലെ ജനവാസ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 2015ൽ ഉമ്മൻ വി.ഉമ്മൻ കമ്മിഷൻ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കി റിപ്പോർട്ടു നൽകിയിരുന്നു. 

എന്നാൽ, 2018ൽ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട് അനുസരിച്ചു ഹൈറേഞ്ചിലെ കുറെ വില്ലേജുകൾ ഒഴിവാക്കിയെങ്കിലും മലയോര പഞ്ചായത്തായ കുട്ടമ്പുഴയിലെ ജനവാസ പ്രദേശങ്ങൾ വീണ്ടും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.  ഇതിനാൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ പഞ്ചായത്തിലെ ജനവാസ പ്രദേശങ്ങൾ പൂർണമായും ഒഴിവാക്കിക്കിട്ടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടിയെടുക്കണമെന്നു ജനകീയ സമരസമിതി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com