ADVERTISEMENT

കോട്ടയം ∙ മദ്യപിച്ച് എരുമേലിയിൽ മണ്ഡല–മകരവിളക്ക് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ എസ്. ശ്രീനാഥിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

എരുമേലി വലിയമ്പലത്തിനു സമീപം ട്രാഫിക് ഡ്യൂട്ടിക്കായി എത്തിയ ശ്രീനാഥ് മദ്യലഹരിയിൽ റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശബരിമല തീർഥാടകർ പേട്ടതുള്ളലിനായി കടന്നുപോകുന്ന വഴിയാണിത്. മദ്യലഹരിയിൽ വാഹനങ്ങളുടെ മുന്നിലേക്ക് പൊലീസുകാരൻ നീങ്ങുന്നതും വാഹനങ്ങളിൽ തട്ടിനിൽക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളാണു പ്രചരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com