ADVERTISEMENT

പത്തനംതിട്ട ∙ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളും അവകാശങ്ങളും കവർന്നെടുക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസ്സുകളിൽ വർഗീയതയും വിഭാഗീയതയും അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. ഭരണഘടന വിഭാവനം ചെയ്യുന്ന മതം, ആരാധന സ്വാതന്ത്ര്യം എന്നിവയ്ക്കു നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം ഉണ്ടാകുന്നു. ഇത് ജനാധിപത്യ ഇന്ത്യയ്ക്കു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ എന്നിവർ ചേർന്ന് വിശിഷ്ട അതിഥിയെ ജില്ലാ സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ, കൗൺസിലർമാരായ എ. സുരേഷ് കുമാർ, കെ. ജാസിംകുട്ടി, പി.കെ.അനീഷ്, എം.സി.ഷെരീഫ്, എൽ. സുമേഷ്, സ്‌പോർട്‌‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ, എഡിഎം അലക്‌‌സ് പി.തോമസ്, കോഴഞ്ചേരി തഹസിൽദാർ കെ. ജയദീപ് തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് മാനദണ്ഡം പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്. പരേഡ് ചിട്ടപ്പെടുത്തിയത് അസി. കമൻഡാന്റ് പി.പി.സന്തോഷ് കുമാർ ആണ്. പരേഡിൽ നാല് വിഭാഗമാണ് അണിനിരന്നത്. റിസർവ് സബ് ഇൻസ്പെക്ടർ സാം ജി.ജോസ് (പൊലീസ്), അടൂർ പൊലീസ് സ്റ്റേഷൻ വനിതാ സബ് ഇൻസ്പെക്ടർ കെ.കെ.സുജാത (വനിതാ പൊലീസ്), എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് (എക്സൈസ്), ചിറ്റാർ സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ കെ. സുബിൻ (ഫോറസ്റ്റ്) എന്നിവർ ഓരോ വിഭാഗങ്ങളെയും നയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com