ADVERTISEMENT

അടൂർ∙ പാർഥസാരഥി ജംക്‌ഷനു സമീപം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട മുന്തിയ ഇനത്തിൽപെട്ട വളർത്തുനായയ്ക്ക് അനാഥനായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ദയ പത്തനംതിട്ട എന്ന സംഘടന തുണയായി. ഈ സംഘടനയിലെ അംഗമായ വിഷ്ണു കഴിഞ്ഞ ദിവസം എത്തി നായയെ ഏറ്റെടുത്തു. ഈസ്റ്റർ ദിനത്തിലാണ് നായയെ ഇവിടെ കണ്ടത്. ഇതിന്റെ ദയനീയ സ്ഥിതി കണ്ട് സമീപത്തുള്ള വ്യാപാരികൾ ഭക്ഷണം വാങ്ങി നൽകി.

സമൂഹമാധ്യമങ്ങളിലൂടെയും പത്രത്തിലൂടെയും അറി‍ഞ്ഞാണ് വിഷ്ണു എത്തി ഏറ്റെടുത്തത്. നായയുടെ കാലിൽ പുഴുവരിച്ചു തുടങ്ങിയ വ്രണമുണ്ടന്ന് വിഷ്ണു പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ മുറിവിൽ മരുന്നു വച്ച് പരിപാലിച്ചു തുടങ്ങി. അനാഥരായി കാണപ്പെടുന്നതും അപകടത്തിൽപെട്ടു കിടക്കുന്നതുമായ ഒട്ടേറെ നായ്ക്കളെ ഈ സംഘടന ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com