ADVERTISEMENT

പത്തനംതിട്ട ∙ 98 ലക്ഷം മുടക്കി സ്വന്തം കെട്ടിടം നിർമിച്ചിട്ടും മലയാലപ്പുഴ പൊലീസ് സ്റ്റേഷനു വാടക കെട്ടിടത്തിൽ നിന്നു മോചനമില്ല. ഇരുനിലയിൽ സൗകര്യങ്ങളുള്ള കെട്ടിടമാണ് പൊലീസ് സ്റ്റേഷനായി നിർമിച്ചത്.രണ്ട് നിലയിലായി 8 മുറികളാണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലുള്ളത്. തറ ടൈൽ ഇട്ട് മനോഹരമാക്കി. വയറിങ്, പ്ലമിങ് ജോലികളും തീർന്നു. വിശാലമായ നടുത്തളം ഉള്ള കെട്ടിടമാണ് നിർമിച്ചത്. ഫ്രണ്ട് ഓഫിസ്, പരാതിക്കാർക്ക് ഇരിക്കുന്നതിനും വിശ്രമിക്കുന്നതിനും സ്ഥലമുണ്ട്. ഫ്രണ്ട് ഓഫിസ്, പരാതിക്കാർക്ക് കാത്തിരിക്കാനുള്ള പ്രത്യേക സ്ഥലം എന്നിവയ്ക്കും സൗകര്യമുണ്ട്. ഈ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 

ശുചിമുറികളിൽ ടൈൽ ഇടുന്ന ജോലിയാണ് തീർന്നത്. വയറിങ്, പ്ലമിങ് ജോലികളും തീർന്നു. കെട്ടിടത്തിന്റെ അകവും പുറവും വെള്ള നിറം പൂശി. ടൈൽ ഇടുന്ന ജോലികളും കഴിഞ്ഞിട്ട് ഒരുവർഷമായി.കെട്ടിടത്തിൽ ശുചിമുറികൾ ഉണ്ട്. പക്ഷേ ടാങ്ക് നിർമിച്ചിട്ടില്ല. ടാങ്ക് നിർമിക്കാൻ 25 ലക്ഷം രൂപ അധികമായി അനുവദിച്ചു. കെട്ടിടത്തിന്റെ പിൻവശത്താണു സെപ്റ്റിക് ടാങ്ക് സ്ഥാപിക്കേണ്ടത്. അവിടെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടിയതിനു ശേഷമേ ടാങ്ക് സ്ഥാപിക്കാൻ കഴിയു. ടാങ്ക് സ്ഥാപിക്കാത്തതിനാൽ ഉദ്ഘാടനം നടത്താനും കഴിയുന്നില്ല.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. പത്തനംതിട്ട, കോന്നി, റാന്നി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ പ്രദേശങ്ങൾ വിട്ടുകൊടുത്താണ് പുതിയ സ്റ്റേഷന്റെ അധികാരപരിധി നിശ്ചയിച്ചത്.മണ്ണാരക്കുളഞ്ഞി- മലയാലപ്പുഴ റോഡിന്റെ വശത്തുള്ള ഒരു പഴയ വീട്ടിലാണ് 8 വർഷമായി പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്ഥല പരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഇതിനു പരിഹാരമായി കെ.യു.ജനീഷ് കുമാർ എംഎൽഎ മുൻകൈ എടുത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് ഓഫിസ്, ടൂറിസ്റ്റ് അമിനിറ്റി സെന്റർ, വില്ലേജ് ഓഫിസ് എന്നിവയ്ക്ക് സമീപത്താണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com