ADVERTISEMENT

തിരുവല്ല ∙ സ്കൂൾ തുറക്കുന്നതിനു മുൻപേ പാഠപുസ്തകങ്ങൾ എല്ലാ സ്കൂളുകളിലും എത്തിക്കഴിഞ്ഞു. ഇത്തവണ കുട്ടികൾക്കു ലഭിക്കുന്ന ഓരോ പാഠപുസ്തകത്തിലും രജതജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീയുടെ അധ്വാനവും ഉണ്ടാകും. അവരാണ് സ്കൂൾ തുറക്കുന്നതിനു മുൻപേ എല്ലായിടത്തും പുസ്തകം എത്തിച്ചത്. ഇന്നലെ ജില്ലയിലെ പുസ്തകവിതരണം പൂർത്തിയായപ്പോൾ ഇതു പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയും പത്തനംതിട്ടയായി. കുടുംബശ്രീയും കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയും ചേർന്നു സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വർഷം വിതരണം ചെയ്തത്.

കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന 8 സോർട്ടിങ് സ്റ്റാഫും ഒരു സൂപ്പർവൈസറും ഉൾപ്പെടുന്ന ഫെസിലിറ്റി മാനേജ്മെന്റ് സൊസൈറ്റിക്കു കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വം നൽകി. കോവിഡ് കാലമായിരുന്നിട്ടും കഴിഞ്ഞ വർഷവും കുടുംബശ്രീയാണ് പുസ്തകം വിതരണം ചെയ്തത്.  ജില്ലയിലെ 11 സബ് ജില്ലകളിലെ 123 സ്കൂളുകളാണ് പുസ്തക വിതരണ സൊസൈറ്റികളായി പ്രവർത്തിക്കുന്നത്. ഈ സ്കൂളുകളിൽ കുടുംബശ്രീ എത്തിക്കുന്ന പുസ്തകങ്ങൾ അധ്യാപകർ ഏറ്റുവാങ്ങി വിതരണം ചെയ്തു. ഈ വർഷം ഫെബ്രുവരി ആദ്യം പുസ്തകങ്ങൾ ജില്ലാ ഡിപ്പോയിൽ എത്തിയിരുന്നു. തരംതിരിച്ച് ഏപ്രിൽ 27 മുതൽ വിതരണം തുടങ്ങി. ഇന്നലെ വിതരണം പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com