ADVERTISEMENT

ഏനാദിമംഗലം ∙ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം താഴ്ന്ന സ്ഥലത്ത് ആയതിനാൽ പടിക്കെട്ടുകൾ കയറി ഇറങ്ങി വേണം ചികിത്സ നേടാൻ. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഹോമിയോ ആശുപത്രി ഇപ്പോൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പൂതങ്കര–വട്ടക്കാല പടി റോഡരികിൽ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുകയായിരുന്നു. എന്നാൽ റോഡരികിൽ നിന്ന് താഴ്ചയിൽ ആണ് കെട്ടിടം നിർമിച്ചത്. അതിനാൽ റോഡിൽ നിന്ന് ആശുപത്രിയിൽ എത്താൻ 20 പടികളും നിർമിക്കേണ്ടി വന്നു.കുടുംബക്ഷേമ ഉപ കേന്ദ്രത്തിന് പിന്നിലാണ് ഹോമിയോ ആശുപത്രി. രണ്ടിടത്തും പടികൾ കയറിയിറങ്ങണം. 

പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തുന്ന വയോധികരും അവശതയുള്ളവരും പടികൾ കയറിയിറങ്ങി ചികിത്സ നേടുന്നതിന് പ്രയാസം നേരിടുന്നു. പത്തനാപുരം - കായംകുളം റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഇവിടെ എത്താൻ ദിശാ സൂചികയുമില്ല. വേണ്ടെത്ര ജീവനക്കാരെ നിയമിച്ച് ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നതും ആവശ്യമാണ്. നിലവിലെ കെട്ടിടത്തിൽ നിന്ന് പ്രവർത്തനം മാറ്റാനാകില്ലെന്നും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻനായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com