ADVERTISEMENT

കോഴഞ്ചേരി ∙ ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് അസം സ്വദേശികളായ ഇരട്ട സഹോദരിമാർക്ക് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിലെ ജീനാ സൂറിൻ, ജിയ സൂറിൻ എന്നിവരാണ് പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയത്. സയൻസ് വിഭാഗത്തിൽ ജീന 83 ശതമാനം മാർക്കും കൊമേഴ്സ് വിഭാഗത്തിൽ ജിയ എല്ലാ വിഷയത്തിനും എ പ്ലസോടെ 97.25 ശതമാനം മാർക്കും നേടിയാണ് വിജയിച്ചത്. 

16 വർഷം മുൻപ് കേരളത്തിലെത്തിയതാണ് മാതാപിതാക്കളായ ജോർജ് സൂറിനും അമ്മ സുശീല സൂറിനും. ജോർജ് മേസ്തിരിയായി ജോലി ചെയ്യുന്നു. ഇപ്പോൾ ഇരുവരും അസമിലേക്ക് പോയിരിക്കുകയാണ്.  ബാക്കിയുള്ള പഠനം എവിടെ വേണം എന്നൊക്കെ മാതാപിതാക്കളുമായി ആലോചിച്ച് തീരുമാനിക്കും. ഏഴാം ക്ലാസ് വരെ അയിരൂരിലും പിന്നീട് കോഴഞ്ചേരിയിലുമായിരുന്നു ഇരുവരുടെയും പഠനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com