ADVERTISEMENT

മണക്കാല ∙ സർവോദയം ജംക്‌ഷനു സമീപത്തും വട്ടമലപ്പടി ഭാഗത്തുമായി തെരുവുനായ്ക്കൾ 2 ആടുകളെ കടിച്ചു കൊന്നു. സർവോദയം ജംക്‌ഷനു സമീപം നെല്ലിക്കുന്നിൽ താഴേതിൽ സ്വർണിയുടെ വീട്ടിലെ ആടിനെ ഇന്നലെ ഉച്ചയ്ക്കാണ് നായ്ക്കൾ കടിച്ചു കൊന്നത്. വട്ടമലപ്പടി വല്യത്ത് സുകുമാരന്റെ വീട്ടിലെ ആടിനെ നായ്ക്കൾ ആക്രമിച്ചു കൊന്നത് രണ്ടു ദിവസം മുൻപുമാണ്. ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കൾ കൂട്ടമായി എത്തുന്നതിനാൽ യാത്രക്കാർക്ക് വഴിനടക്കാനാകാത്ത സ്ഥിതി കൂടാതെയാണ് വളർത്തു മൃഗങ്ങളെപ്പോലും വീടിനു വെളിയിൽ കെട്ടാൻ പറ്റാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്.

കാട്ടുപന്നി കുത്തി പശു ചത്തു

കൊടുമൺ ∙ കാട്ടുപന്നിയുടെ കുത്തേറ്റ പശു ചത്തു. അങ്ങാടിക്കൽ വടക്ക് ഓവിൽ സുനിൽ ഹൗസിൽ ഗ്രേസിക്കുട്ടി ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ഇന്നലെ രാവിലെ ചത്തത്. തിങ്കളാഴ്ച രാത്രിയാണ് പശുവിന് പന്നിയുടെ കുത്തേറ്റത്. മുറിവേറ്റ് തളർന്നുവീണ പശു പിന്നീട് എഴുന്നേറ്റിട്ടില്ല. പശുവിനെ തൊഴുത്തിൽ കിടാവിനൊപ്പം കെട്ടിയിരിക്കുകയായിരുന്നു. ദിവസം 8 ലീറ്റർ പാൽ ലഭിച്ചുകൊണ്ടിരുന്ന പശുവായിരുന്നു. കുടുംബത്തിന്റെ വരുമാന മാർഗവുമായിരുന്നു. അങ്ങാടിക്കൽ, ഒറ്റത്തേക്ക് മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം വർധിച്ചുവരികയാണ്. ഇത്തരത്തിലുള്ള ജീവികളുടെ ശല്യം കാരണം വളർത്തുമൃഗങ്ങൾക്ക് കാവിലിരിക്കേണ്ട ഗതികേടാണ് കർഷകർക്ക് ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com