ADVERTISEMENT

റാന്നി പെരുനാട് ∙ മാടമൺ ഗവ. യുപി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 90 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പെരുനാട് പഞ്ചായത്തിലെ പഴക്കംചെന്ന സ്കൂളുകളിൽ ഒന്നാണിത്. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയോടു ചേർന്നാണ് സ്കൂളിന്റെ പ്രവർത്തനം. പഴയ ഓടിട്ട കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. മുൻ എംഎൽഎ രാജു ഏബ്രഹാമാണ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണത്തിനു ശുപാർശ ചെയ്തത്. താഴത്തെ നിലയിൽ 4 ക്ലാസ് മുറികളും ഒന്നാംനിലയിൽ ഒരു ക്ലാസ്മുറിയും ഉണ്ടാകും. 

ശുചിമുറികൾ, വരാന്ത എന്നിവയും കെട്ടിടത്തിൽ ക്രമീകരിക്കും. താഴത്തെ നിലയുടെ കോൺക്രീറ്റിങ് കഴിഞ്ഞു. ഒന്നാം നിലയുടെ കോൺക്രീറ്റിനുള്ള പണികൾ നടക്കുകയാണ്. ഇതിനു ശേഷമാകും കട്ടകെട്ടി മുറികൾ തിരിക്കുക. പടിക്കെട്ടുകളും ക്രമീകരിക്കും. മാടമൺ, കോട്ടൂപ്പാറ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് സ്കൂളിന് പുതിയ കെട്ടിടം പണിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com