ADVERTISEMENT

വെണ്ണിക്കുളം ∙ വ്യാപാരികൾ തമ്മിലുള്ള തർക്കത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. സ്കൂൾ കവലയിൽ ബേക്കറി നടത്തുന്ന കലൈസെൽവൻ (60), മകൻ ജാക്സൻ (29) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം.

വലത് കൈയ്ക്ക് സാരമായി പരുക്കേറ്റ കലൈസെൽവനെയും വലത് കണ്ണിനോടു ചേർന്ന് മുറിവേറ്റ ജാക്സനെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയിപ്രം പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവരെ വെട്ടിയതിന് തൊട്ടടുത്ത് സ്റ്റേഷനറിക്കട നടത്തുന്ന ഷാജി എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഷാജിയുടെ കടയുടെ വരാന്തയിലൂടെ കലൈസെൽവൻ നടന്നുപോയി എന്നാരോപിച്ചാണ് തർക്കമുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com