ADVERTISEMENT
പത്തനംതിട്ട ∙ നഗരത്തിൽ വൺവേ റോഡിൽ വാഹന യാത്രികർക്കു ഭീഷണിയായി അപകടക്കെണി. ടികെ റോഡിൽ നിന്നു പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു ബസുകൾ തിരിയുന്ന ഭാഗത്താണു റോഡിനു സമീപം അപകടകരമായ രീതിയിൽ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം സ്റ്റാൻഡിൽ നടത്തിയപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കാൻ എത്തിച്ചതാണിത്. ഇവ പിന്നീടു തിരികെ പോയിട്ടില്ല. ബാരിക്കേഡ് ഉരുണ്ടു പോകാതിരിക്കാൻ സമീപത്തെ നടപ്പാതയിലെ കൈവരിയിൽ പ്ലാസ്റ്റിക് കയറിൽ ബന്ധിച്ചിട്ടുമുണ്ട്. ജനറൽ ആശുപത്രിയിലേക്ക് ഉൾപ്പെടെ രോഗികളുമായി എത്തുന്ന ആംബുലൻസുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ സഞ്ചരിക്കുന്ന പ്രധാനപാത കൂടിയാണിത്. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കും ബുദ്ധിമുട്ടേറെയാണ്. വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോഴും ബാരിക്കേഡിൽ തട്ടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com