ADVERTISEMENT
തിരുവല്ല ∙ കളഞ്ഞുകിട്ടിയ 5 പവൻ ആഭരണം ഉടമയ്ക്ക് തിരികെ നൽകി തിരുവല്ല ടൗണിലെ ചുമട്ടുതൊഴിലാളികൾ മാതൃകയായി.തിരുവല്ല കെഎസ്ആർടിസി കോർണറിനു സമീപം വച്ച് ഇന്നലെ രാവിലെ 9 മണിയോടെയാണ് 5 പവൻ വരുന്ന രണ്ട് സ്വർണ വളകൾ തൊഴിലാളികൾക്ക് ലഭിച്ചത്. തിരുവല്ല കുരിശുകവല പൂളിൽ പെട്ട സിഐടിയു യൂണിയൻ അംഗങ്ങളായ കൊച്ചുമോൻ, ലിനു, വിനോദ് ഐഎൻടിയുസി അംഗം സന്തോഷ് എന്നിവർക്കാണ് ഇത് ലഭിച്ചത്. ആഭരണം ഉടൻതന്നെ ഇവർ പൊലീസിനെ ഏൽപിച്ചു.ഉടമ നാലുകോടി സ്വദേശി അനിലിന് ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ സാന്നിധ്യത്തിൽ ഇവ തിരികെ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com