ADVERTISEMENT

പത്തനംതിട്ട∙ കുമ്പഴ വടക്ക് സ്തുതീക്കാട്ട് രാജു ടി.തോമസിന്റെ  വീട്ടിലെ മുയലുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. പുലിയുടേതിനു സമാനമായ കാൽപാടു കണ്ടതായി വീട്ടുകാരും പറഞ്ഞതോടെ നാട്ടുകാർ ആശങ്കയിലാണ്. തിങ്കളാഴ്ച  രാത്രി ഒന്നരയ്ക്കു ശേഷമാണ് രാജു ഉറങ്ങാൻ കിടന്നത്. അതിനു മുൻപ് മുയൽ, കോഴി  എന്നിവയുടെ  കൂടുകളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. പുലർച്ചെ എഴുന്നേറ്റപ്പോൾ  മുയലുകളെ കടിച്ചു കീറിയ നിലയിൽ കണ്ടു. കൂടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. എല്ലാ മുയലുകളെയും  കൊന്നിട്ടുണ്ട്. 

ഇതിനു സമീപത്തെ ചെളിയിൽ അജ്ഞാത ജീവിയുടെ കാൽപാട്  തെളിഞ്ഞിട്ടുണ്ട്. പുലിയാണെന്ന സംശയത്തിൽ വീട്ടുകാർ കോന്നി ഡിഎഫ്ഒ ഓഫിസിൽ വിവരം അറിയിച്ചു. സാബു കുമാർ, എ.അഭിലാഷ്,  കെ.എൻ.രഞ്ജിത്ത്,  കെ.പി.സന്തോഷ് എന്നിവർ അടങ്ങുന്ന വനപാലക സംഘം എത്തി പരിശോധന നടത്തി. ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഇതിനു മുൻപ് കണ്ടിട്ടില്ല. അതിനാൽ പുലി ആകാൻ സാധ്യതയില്ലെന്നാണു വനപാലകരുടെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com