ADVERTISEMENT

റാന്നി ∙ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ‘നോ പാർക്കിങ്’ ബോർഡുകൾക്കു കീഴിൽ വാഹന പാർക്കിങ്. പെരുമ്പുഴ ബസ് സ്റ്റാൻഡിലെ കാഴ്ചയാണിത്. പെരുമ്പുഴ ബസ് സ്റ്റാൻഡിലും താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിലും തുടരെ ഗതാഗതക്കുരുക്ക് നേരിടുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. രോഗികളുമായെത്തുന്ന ആംബുലൻസ് അടക്കമാണ് കുരുക്കിൽ കിടന്നിരുന്നത്. ബസ് സ്റ്റാൻഡിന്റെ പാതി ഭാഗത്തോളം കയ്യേറി സ്വകാര്യ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതാണ് വിനയായത്.

ഇതുമൂലം ബസുകൾക്ക് സ്റ്റാൻഡിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതിയായിരുന്നു. ഇതേ തുടർന്നാണ് താലൂക്ക് വികസനസമിതി ഇടപെട്ട് ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിച്ചത്. എന്നിട്ടും സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും സ്റ്റാൻഡിൽ തുടരെ പാർക്കിങ് നടത്തുന്നു. അടുത്തു തന്നെ പഞ്ചായത്ത് ലേലത്തിൽ നൽകിയ പാർക്കിങ് ഗ്രൗണ്ട് ഉള്ളപ്പോഴാണ് ഇവിടെ അനധികൃത പാർക്കിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com