അധ്യാപക ഒഴിവ്
പന്തളം ∙ തോട്ടക്കോണം ഗവ. ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദിയുടെ താൽക്കാലിക ഒഴിവുണ്ട്. 16ന് 10.30 ന് ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കുടുംബയോഗം
തട്ട∙ മങ്ങാട്ടേത്ത് കുടുംബയോഗ വാർഷികവും പൊതുസമ്മേളനവും നാളെ പൊങ്ങലടി ഉടയന്റെ തെക്കേതിൽ എബിൻവില്ലയിൽ എം.ടി. വിൽസന്റെ വസതിയിൽ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം ഫാ. ബിജു തോമസ് ഉദ്ഘാടനം ചെയ്യും. കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടക്കം
∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ ചേരിപ്പറമ്പ്, എബനേസർ, പുറയാറ്റ്, ലക്ഷ്മിനാരായണ, അക്ലമൺ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.
ബിഎസ്എൻഎൽ മേള
കവിയൂർ ∙ ബിഎസ്എൻഎൽ മേള ടെലിഫോൺ എക്സ്ചേഞ്ചിൽ ഇന്ന് 2 മുതൽ 5 വരെ നടക്കും. ആധാർ നമ്പറുമായി എത്തുന്നവർക്ക് പുതിയ മൊബൈൽ സിം കാർഡ് സൗജന്യമായി ലഭിക്കും. ഡിസ്കണക്ഷൻ ആയ ലാൻഡ് ഫോൺ എഫ്ടിടിഎച്ചിലേക്ക് മാറുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
അധ്യാപക ഒഴിവ്
തിരുവല്ല ∙ അഴിയിടത്തുചിറ ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് 16ന് 10.30ന് അഭിമുഖം നടക്കും. അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി എത്തണം.
നിരണം ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (ഇംഗ്ലിഷ്) താത്കാലിക ഒഴിവിലേക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി 20ന് 10 മണിക്ക് സ്കൂളിലെത്തണം.
കർഷക സഹായ കേന്ദ്രം
തെള്ളിയൂർ ∙ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിപണന കേന്ദ്രങ്ങളും, മുട്ടുമണ്ണിൽ പ്രവർത്തിക്കുന്ന കർഷക സഹായ കേന്ദ്രവും നാളെ മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും തുറന്നു പ്രവർത്തിക്കും. ഫോൺ: 0469-2661821.
ഭദ്രാസന കലാമേള
തിരുവല്ല∙ അഖില മലങ്കര ബാല സമാജം നിരണം ഭദ്രാസന കലാമേള 14ന് 1.30ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.