ADVERTISEMENT

അടൂർ ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അടൂർ സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ‘മികവ് 2022’ പരിപാടി കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജോൺ സി. വർഗീസ് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. 

യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മലങ്കര അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവർ മുഖ്യസന്ദേശം നൽകി. ഡി.കെ. ജോൺ, വൈ. ജോയി, ഫാ. ജോസഫ് സാമുവൽ തറയിൽ, ഫാ. കെ.ടി. വർഗീസ്, ഫാ. ജേക്കബ് ഡാനിയേൽ, ഏഴംകുളം അജു, ഷെല്ലി ബേബി, ബിജു വി. പന്തപ്ലാവ്, മറിയാമ്മ തരകൻ എന്നിവർ പ്രസംഗിച്ചു.

അടൂർ ∙ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിച്ചു. അടൂർ മഹാത്മാജനസേവന കേന്ദ്രത്തിലെ അന്തേവാസി സുകുമാരൻ സ്വാതന്ത്ര്യ സ്മൃതി ജ്വാല തെളിയിച്ചു. കര–നാവിക–വ്യോമ സേനകളിൽ നിന്ന് വിരമിച്ച സൈനികരെ ആദരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. കമാൻഡർ കെ.ഒ. ജോൺ, ഡോ. എം.എൻ. മോഹനൻ. ഡോ. ഓമന മോഹൻ, കെ. വർഗീസ്, എൻ. സുരേന്ദ്രൻ, കെ. ഉത്തമൻ, മാത്യു ഏബ്രഹാം, കെ.പി. വിജയൻ, വി.ഐ. വർഗീസ്, ബേബിക്കുട്ടി, ജി. തങ്കപ്പൻ നായർ, ശശി, ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.

ഇലവുംതിട്ട ∙ നെടിയകാലാ മേനോൻ സ്മാരക ഗ്രന്ഥശാലയുടെ മൂന്നാം നിലയുടെ ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ന് 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷത വഹിക്കും.

ചെന്നീർക്കര ∙ സിഡിഎസിന്റെയും ജിആർസിയുടെയും നേതൃത്വത്തിൽ ബാലസഭ കുട്ടികൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപഴ്സൻ മായ മധു അധ്യക്ഷത വഹിച്ചു.

സാമൂഹിക വികസന ഉപസമിതി കൺവീനർ ഭാസുര ദേവി, സ്നേഹിത സർവീസ് പ്രൊവൈഡർ ഗായത്രി ദേവി, അനു മോനി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ പ്രസംഗം, ക്വിസ്, ദേശഭക്തി ഗാനം എന്നീ മത്സരം നടത്തി.

കൊടുമൺ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഗ്രാമവീഥികളിൽ സന്ദേശം എത്തിക്കുകയും പതാക ഉയർത്തുകയും ചെയ്തു. ചക്കാലമുക്ക് ജംക്‌ഷനിൽ ഡാനിയേൽകുട്ടി അധ്യക്ഷത വഹിച്ചു. എ. വിജയൻ നായർ, മുല്ലൂർ സുരേഷ്, എ. ജി. ശ്രീകുമാർ, മനോജ്, ദീപു വടക്കേക്കര, ഓമനക്കുട്ടൻ, തുടങ്ങിയവർ പ്രസംഗിച്ചു. സൈനികൻ വി.കെ. വിജയനെ ആദരിച്ചു.

ഇടത്തിട്ട കാവും പാട്ട് ജംക്‌ഷന് സമീപം ഐക്കര ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇടത്തിട്ട ജംക്‌ഷനിൽ മുല്ലൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സുദർശനൻ, ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. ഐക്കരേത്ത് ജിതിൻ ജി. നൈനാൻ പതാക ഉയർത്തി. ശശാങ്കൻ അധ്യക്ഷത വഹിച്ചു.

കൊടുമൺ ∙ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ബൈക്ക് റാലി നടത്തി. ചിരണിക്കൽ എംജിഎം സ്കൂൾ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി ഐക്കര ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുല്ലൂർ സുരേഷ് അധ്യക്ഷത വഹിച്ചു. എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, എ. ജി. ശ്രീകുമാർ, രാമചന്ദ്രൻ ഉണ്ണിത്താൻ ഐക്കാട്, ടിനു എം. തോമസ്, രഘുകുമാർ, യശോദാ മോഹൻദാസ്, ഗീതാ ദേവി, ശശിധരൻ നായർ, സിനി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

കൊടുമൺ ∙ ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രത്തിൽ 75–ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് കൊടുമൺ ജി. ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ. വിജയൻ, കേന്ദ്രം സെക്രട്ടറി പി.കെ.രവീന്ദ്രൻ നായർ, ട്രഷറർ ശ്രീജിത്ത്‌ ഭാനുദേവ്, കമ്മിറ്റിയംഗം അപ്പുകുട്ടൻ മംഗല്ലശേരിൽ, കെ.കെ. ഗോപിനാഥൻനായർ, പി.കെ.ഗംഗാധരൻപിള്ള എന്നിവർ പ്രസംഗിച്ചു.

കൊടുമൺ ∙ ശക്തിഭദ്ര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികളുടെ അനുമോദനവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക കുട്ടികൾക്ക് കൈമാറി ഇന്ത്യൻ ആർമിയുടെ പ്രൊമോ ഗാനത്തിന്റെ രചയിതാവും റിട്ട. സൈനികനും ചിത്രകാരനുമായ മനോജ് കുമാർ ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് ഉപാധ്യക്ഷൻ സജു വടക്കേക്കര, അശ്വതി പ്രശാന്ത്, മല്ലിക, ഇന്ദു, ധനേഷ് എന്നിവർ പ്രസംഗിച്ചു.

അങ്ങാടിക്കൽ ∙ എസ്എൻവി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സെമിനാർ നടത്തി. 

പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ രാജൻ ഡി. ബോസ്, പഞ്ചായത്തംഗം എ.ജി. ശ്രീകുമാർ, പ്രിൻസിപ്പൽ ഡി. അജിതകുമാരി, പി.വി. നിഷ, റോയി വർഗീസ്, ജെ. ശ്യാം, ബി. സുരേഷ് കുമാർ, എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

കൊടുമൺ കിഴക്ക് ∙ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ ഇന്ന് 9 മുതൽ 5 വരെ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ നിർവഹിക്കും.

കൊടുമൺ ∙ ചക്കാലമുക്ക് ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് 5ന് സ്വാതന്ത്ര്യദിനാഘോഷം നടത്തും. സൈനികൻ വി.കെ. വിജയനെ ആദരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com