ഭരണകൂട ഭീകരതകൊണ്ട് മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ കഴിയില്ല: ആന്റോ

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്ര കുമ്പഴയിൽ നിന്ന് സമാപന വേദിയായ മൈലപ്രയിലേക്ക് നീങ്ങുന്നു.സാമുവൽ കിഴക്കുപുറം, പഴകുളം മധു, സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി എംപി, മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, ബാബു ജോർജ്, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ സമീപം
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്ര കുമ്പഴയിൽ നിന്ന് സമാപന വേദിയായ മൈലപ്രയിലേക്ക് നീങ്ങുന്നു.സാമുവൽ കിഴക്കുപുറം, പഴകുളം മധു, സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി എംപി, മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, ബാബു ജോർജ്, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ സമീപം
SHARE

പത്തനംതിട്ട ∙ മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കാനാണ് സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന ജാഥയെന്ന് ആന്റോ ആന്റണി എംപി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ സമാപന സമ്മേളനം മൈലപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോഡ്സെയുടെയും സവർക്കറുടെയും ഇന്ത്യയെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടാണ് എല്ലാവർക്കും തുല്യമായ നീതിയും അവസരങ്ങളും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ഇന്ത്യയുടെ ഭരണഘടനയെ പൊളിച്ചെഴുതാൻ അവർ ശ്രമിക്കുന്നത്. 

ഭരണകൂട ഭീകരതകൊണ്ട് എത്ര തമസ്കരിക്കാൻ ശ്രമിച്ചാലും ഗാന്ധിജിയും നെഹ്റുവും അബ്ദുൽ കലാം ആസാദും അടങ്ങുന്ന ധീരരായ നേതാക്കൾ പകർന്നു നൽകിയ മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു സ്വാതന്ത്ര്യ വജ്ര ജൂബിലി സന്ദേശം നൽകി.

കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ബാബു ജോർജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, സുനിൽ എസ്. ലാൽ, എലിസബത്ത് അബു, കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഡിസിസി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, നഹാസ് പത്തനംതിട്ട, സിന്ധു അനിൽ, പി.കെ.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}