25 കോടി രൂപയുടെ തിരുവോണം ബംപർ: പത്തനംതിട്ടയിൽ മാത്രം വിറ്റത് 57,000 ടിക്കറ്റുകൾ
Mail This Article
×
പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി വിൽപന തുടങ്ങി 25 ദിവസം പൂർത്തിയായതോടെ ജില്ലയിൽ നിന്ന് ആകെ 57000 ടിക്കറ്റുകൾ വിൽപന നടത്തി. ഒരു ടിക്കറ്റിന് 500 രൂപയാണ്. 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. സെപ്റ്റംബർ 18ന് ആണ് ഓണം ബംപർ നറുക്കെടുപ്പ്. നറുക്കെടുപ്പ് തീയതി അടുക്കുന്നതോടെ ടിക്കറ്റ് വിൽപനയിൽ വൻ വർധന പ്രതീക്ഷിക്കുന്നതായി ജില്ലാ ഭാഗ്യക്കുറി ഓഫിസർ എൻ.ആർ.ജിജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.