ADVERTISEMENT

പത്തനംതിട്ട ∙ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ഏനാത്ത് കുളക്കട ഈസ്റ്റ് തുരുത്തിൽ ദിവ്യാസദനം വീട്ടിൽ രാജു (62) വിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ജൂലൈ മാസം പ്രതി ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് സംഭവം.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിതാവ് കൗൺസിലറിന്റെ സഹായം തേടുകയും ചെയ്ത വേളയിലാണ് പീഡന വിവരം മനസിലാക്കിയത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിലൂടെ ഏനാത്ത് പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു. പ്രതി 20 വർഷം കഠിന തടവും ഒന്നര ലക്ഷം രുപ പിഴയും ഒടുക്കിയാൽ മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com