ADVERTISEMENT

തെങ്കാശി ∙ സുന്ദരപാണ്ഡ്യപുരം, പേര് സൂചിപ്പിക്കും പോലെ സുന്ദരമായ സ്ഥലം.പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ നിറഞ്ഞ ഈ പ്രദേശത്തെ സൂര്യകാന്തിപുരം എന്ന് വിളിച്ചാലും തെറ്റു പറയാനാകില്ല. സൂര്യകാന്തി പൂത്തുനിൽക്കുന്നതു കാണാൻ തെങ്കാശിക്കു സമീപത്തെ കൊച്ചു ഗ്രാമത്തിലേക്ക് മലയാളികളുടെ ഒഴുക്കാണ്. മണിരത്നത്തിന്റെ സംവിധാനത്തിൽ 1992ൽ പുറത്തിറങ്ങിയ റോജ സിനിമയിൽ നായിക മധുബാലയുടെ സ്വദേശമായി കാണിച്ചിട്ടുള്ളതും സുന്ദരപാണ്ഡ്യപുരമാണ്.

തെങ്കാശിക്കു സമീപത്തെ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടത്തിൽ നിന്ന് ചിത്രമെടുക്കുന്നവർ

2005ൽ വിക്രം നായകനായ അന്യൻ സിനിമയിലെ ഹിറ്റ് പാട്ട് അണ്ടക്കാക്ക കൊണ്ടക്കാരി ചിത്രീകരിച്ചതും ഈ പാറക്കെട്ടിൽ വച്ചാണ്. പാറക്കെട്ടിൽ തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽവഹാസൻ തൂടങ്ങിയവരുടെ കൂറ്റൻ ചിത്രങ്ങൾ വരച്ച്  ഇതിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചത്. അന്യൻ പാറ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. നിറയെ തെങ്ങിൻ തോപ്പുകളും കാറ്റാടിപ്പാടങ്ങളും, പച്ചക്കറി കൃഷികളും ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തം തന്നെ ഒരുക്കും.

തെങ്കാശിക്കു സമീപത്തെ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടം

സൂര്യകാന്തിപ്പാടം സന്ദർശിക്കാനും ഫോട്ടോ എടുക്കുന്നതിനും പറ്റിയ സമയം രാവിലെ 7 മുതൽ 10 മണി വരെയും വൈകിട്ട് 5  മുതൽ 6.30 വരെയുമാണ്. ഇവിടെ തക്കാളി, ചുവന്നുള്ളി, വെണ്ടയ്ക്ക എന്നിവ വിലക്കുറവിൽ ലഭിക്കും. സൂര്യകാന്തിപ്പാടം കാണാൻ തിരക്കേറിയതോടെ കർഷകർ ഒരാൾക്ക് 20 രൂപ ഈടാക്കാൻ തുടങ്ങി. പൂക്കളുടെ ചന്തം കാണാൻ ചിന്ന ചിന്ന ആശൈ ഉള്ളവർ നേരെ തെങ്കാശിക്ക് വിട്ടോളൂ. രണ്ടാഴ്ച കൂടി കാഴ്ചയുടെ വസന്തം ഉണ്ടാകും

തെങ്കാശിക്കു സമീപത്തെ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടത്തിൽ നിന്ന് ചിത്രമെടുക്കുന്നവർ

വഴി

തെങ്കാശിക്കു സമീപത്തെ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടത്തിൽ നിന്ന് ചിത്രമെടുക്കുന്നവർ

പത്തനംതിട്ടയിൽ നിന്ന് പൂനലൂർ– തെന്മല– ആര്യങ്കാവ് –ചെങ്കോട്ട.– സുന്ദരപാണ്ഡ്യപുരം
വഴിയിലെ ആകർഷണങ്ങൾ: പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുറ്റാലം വെള്ളച്ചാട്ടം, തിരുമലൈ മുരുകൻ കോവിൽ

തെങ്കാശിക്കു സമീപത്തെ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടത്തിൽ നിന്ന് ചിത്രമെടുക്കുന്നവർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com