ADVERTISEMENT
എഴുമറ്റൂർ∙ വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിട നിർമാണം പുരോഗമിക്കുന്നു. 30 വർഷം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണു പുനർനിർമാണം. കോഴഞ്ചേരി നിർമിതി കേന്ദ്രത്തിനാണ് നിർമാണത്തിന്റെ ചുമതല. പുതുതായി നിർമിക്കുന്ന വില്ലേജ് ഓഫിസ് കെട്ടിടത്തിന് 1375 ചതുരശ്ര അടി വിസ്തീർണമുണ്ട്. 44 ലക്ഷം രൂപയാണ് നിർമാണ ചെലവ്. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫിസറുടെ മുറിയും ജീവനക്കാർക്കായി ഗ്ലാസുകൾ വേർതിരിച്ച ഹാൾ, റെക്കാര്‍ഡ് മുറി, സന്ദർശകർക്ക് വിശ്രമമുറി, അനുബന്ധ ശുചിമുറി ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടു കൂടിയാണ് ഒാഫിസിന്റെ നിർമാണം നടക്കുക. ഇപ്പോൾ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തിയായി. 6 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com