ട്രാൻസ്ഫോമറിന് ‘മുളവേലി’ കവചം

Mail This Article
×
ചെറുകുളഞ്ഞി ∙ ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിച്ചപ്പോൾ അപകടക്കെണിയായ ട്രാൻസ്ഫോമറിന് സംരക്ഷണം നൽകാൻ മുളവേലി.കെഎസ്ഇബി വടശേരിക്കര സെക്‌ഷന്റെ പരിധിയിൽപ്പെട്ട എൻഎസ്എസ് ചെറുകുളഞ്ഞി ട്രാൻസ്ഫോമറിനാണ് മുളവേലി കെട്ടി സംരക്ഷണം നൽകിയിരിക്കുന്നത്.ഇട്ടിയപ്പാറ–ഐത്തല പാലം–കിടങ്ങുമൂഴി റോഡ് അടുത്തിടെ ഉന്നത നിലവാരത്തിൽ വികസിപ്പിച്ചിരുന്നു. റോഡ് വീതി കൂട്ടി ടാറിങ് നടത്തിയപ്പോൾ ട്രാൻസ്ഫോമറിനോടു ചേർന്ന ഭാഗം വരെ ഉൾപ്പെട്ടു.വാഹനങ്ങൾ വശത്തേക്ക് ഒതുക്കിയാൽ ഇപ്പോൾ ട്രാൻസ്ഫോമറിൽ തട്ടുന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാനാണ് മുളവേലി കെട്ടിയിരിക്കുന്നത്.
വാഹനങ്ങൾ തട്ടിയാൽ വേലി തകരും. ഇരുമ്പു വേലി സ്ഥാപിച്ചു സുരക്ഷയൊരുക്കുകയാണ് വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.