ADVERTISEMENT

റാന്നി പെരുനാട് ∙ മിനി സിവിൽ സ്റ്റേഷന്റെ നിർമാണം അടുത്ത കാലത്തെങ്കിലും പൂർത്തിയാകുമോ? നിർമാണം പാതിവഴിയിൽ നിലച്ചിട്ടും പണി പുനരാരംഭിക്കാത്തതാണ് ചോദ്യത്തിന്റെ അടിസ്ഥാനം. 2017ൽ ആണ് പെരുനാട്ടിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയിട്ടത്. രാജു ഏബ്രഹാമിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 1.05 കോടി രൂപയാണ് ആദ്യഘട്ട നിർമാണത്തിന് അനുവദിച്ചത്. മഠത്തുംമൂഴി വലിയപാലം ജംക്‌ഷന് സമീപം പഞ്ചായത്തിന്റെ സ്ഥലത്താണ് സിവിൽ സ്റ്റേഷൻ പണിയുന്നത്. ആദ്യഘട്ടമായി അനുവദിച്ച തുക ചെലവഴിച്ച് താഴത്തെ നിലയുടെയും ഒന്നാം നിലയുടെയും സ്ട്രെച്ചർ പണിതു. ഒന്നാം നിലയിൽ കട്ടയും കെട്ടി. രണ്ടാം നിലയുടെയും മറ്റ് അനുബന്ധ പണികളുമാണ് ബാക്കി.

കോടി രൂപ ചെലവഴിക്കും

രണ്ടാംഘട്ട നിർമാണത്തിന് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് എംഎൽഎ ഫണ്ടിൽ നിന്ന് കോടി രൂപ കൂടി അനുവദിച്ചിരുന്നു.നിലവിലെ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുൻ എംഎൽഎമാരുടെ ശേഷിക്കുന്ന ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ടു. ധനമന്ത്രി ഇടപെട്ട് പ്രത്യേക ഉത്തരവ് ഇറക്കിയതിനു ശേഷമാണ് അനിശ്ചിതത്വം നീങ്ങിയത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടും കരാർ നടപടി പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു നയമാണ് വിനയാകുന്നത്.

ഒരു നില കൂടി പണിയും 3 നിലകളിലായി സിവിൽ സ്റ്റേഷൻ‌ നിർമിക്കാനാണ് പദ്ധതി. പണി പൂർത്തിയായി കഴിയുമ്പോൾ 1,038 ചതുരശ്ര മീറ്റർ വിസ്തൃതി കെട്ടിടത്തിനുണ്ടാകും. താഴത്തെ നില പാർക്കിങ് സംവിധാനം ഒരുക്കും. കൂടാതെ ഇലക്ട്രിക്കൽ മുറിയും 3 ശുചിമുറികളും സജ്ജീകരിക്കും. ഒന്നാം നിലയിൽ 6 ഓഫിസ് മുറികളും വരാന്തയും 4 ശുചിമുറികളുമുണ്ടാകും.രണ്ടാം നിലയിലും ഇതേ സജ്ജീകരണം ഒരുക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com