ADVERTISEMENT

തേക്കുതോട് ∙ കരിമാൻതോട് റോഡിൽ ഒരാഴ്ച മുൻപ് നടത്തിയ ടാറിങ് ഇളകിത്തുടങ്ങിയതായി നാട്ടുകാർ. തേക്കുതോട് – കരിമാൻതോട് റോഡിൽ കരിമാൻതോട് ജംക്‌ഷൻ മുതൽ കുറെ ഭാഗത്താണ് ടാറിങ് നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ ടാറിങ് ഇളകിത്തുടങ്ങിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. കരിമാൻതോട് ഗവ.ഹൈസ്കൂളിന് സമീപത്തെ ഇറക്കത്തിലും കരിമാൻതോട് ജംക്‌ഷനിലുമാണ് ടാറിങ് ഇളകിയത്. ടാറിങ്ങിന്റെ അരികിന് ഉറപ്പില്ലാതെ അടർന്നുപോകുന്നുമുണ്ട്. ആവശ്യമായ അളവിൽ ടാർ ചേർക്കാതെയും വേണ്ടത്ര ഉറപ്പിക്കാതെയുമാണ് ടാറിങ് നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കരിമാൻതോട് നിന്ന് കഴിഞ്ഞ 29ന് ആണ് ടാറിങ് ആരംഭിച്ചത്. അന്ന് ഒരു ദിവസം ടാറിങ് നടത്തിയതല്ലാതെ തുടർന്ന് പണികൾ ഉണ്ടായില്ല. പൊതുമരാമത്തിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റർ റോഡിൽ പകുതി ഭാഗം പോലും ടാറിങ് പൂർത്തിയാക്കിയിട്ടില്ല. ടാറിങ്ങിലെ അപാകത പരിഹരിച്ച് പണികൾ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തണ്ണിത്തോട് മൂഴി – തേക്കുതോട് – കരിമാൻതോട് റോഡിലെ തണ്ണിത്തോട് മൂഴി മുതൽ തേക്കുതോട് വരെയുള്ള ഭാഗത്ത് ടാറിങ് ഇനിയും ആരംഭിച്ചിട്ടുമില്ല. ഈഭാഗത്ത് 3 മാസം മുൻപ് വെറ്റ് മിക്സ് നിരത്തിയ ശേഷം പണികൾ ഇഴഞ്ഞുനീങ്ങുകയാണ്.

തണ്ണിത്തോട് മൂഴിയിൽ നിന്ന് ആരംഭിച്ച് പ്ലാന്റേഷൻ, തേക്കുതോട് വഴി കരിമാൻതോടിനുള്ള റോഡ് 6.76 കോടി രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നത്. പൊതുമരാമത്തിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റർ റോഡ് 2.5 കോടി രൂപ ചെലവഴിച്ചും ജില്ലാ പ‍‍ഞ്ചായത്തിന്റെ അധീനതയിലുള്ള 4 കിലോമീറ്റർ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചെലവഴിച്ചുമാണ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com