ADVERTISEMENT

തിരുവല്ല ∙ കുടുംബക്കോടതിയിൽ എത്തുന്നവർ സൂക്ഷിക്കുക.അടർന്നു വീഴുന്ന മേൽക്കൂരയ്ക്കൂ കീഴിൽ ഒട്ടും സുരക്ഷിതമല്ലാത്ത കെട്ടിടമാണിത്. നഗരസഭാ ഓഫിസ് വളപ്പിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലാണു കുടുംബ കോടതിയും ലൈബ്രറിയും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥയെ തുടർന്നു നഗരസഭാ ലൈബ്രറി കുടുംബ കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നു മാറ്റിയെങ്കിലും കുടുംബ കോടതി ഇന്നും ഇതേ കെട്ടിടത്തിലാണ്.

അപകടകരമായ നിലയിലാണു കെട്ടിടമെന്ന് എൻജിനിയറിങ്ങ് വിഭാഗം റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നു കഴിഞ്ഞ ദിവസമാണു നഗരസഭാ മന്ദിരത്തിലെ കൗൺസിലർമാരുടെ വിശ്രമ മുറിയിലേക്കു ലൈബ്രറി മാറ്റിയത്.ആർഡി ഓഫിസ് ഒഴിഞ്ഞതോടെ 2001ലാണ് ഇവിടെ കോടതി തുടങ്ങുന്നത്. നഗരസഭ സൗജന്യമായി കെട്ടിടം അനുവദിക്കുകയായിരുന്നു. 2 നിലകളിലായിട്ടാണു പ്രവർത്തനം. മൂന്നാമത്തെ നിലയിലായിരുന്നു നഗരസഭ ലൈബ്രറി.കെട്ടിടത്തിന് 35 വർഷത്തിലേറെ പഴക്കമുണ്ട്. 7 വർഷം മുൻപു കെട്ടിടത്തിന്റെ ശോച്യാവസ്ഥ ജില്ലാ കോടതി മുഖേന ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.

ഹൈക്കോടതിയുടെ നിർദേശ പ്രകാരം മേൽക്കൂര സിമന്റ് പ്ലാസ്റ്ററിങ് നടത്തിയിരുന്നു. പിന്നീട് ഒന്നും ചെയ്തിട്ടില്ല.കഴിഞ്ഞ ഏപ്രിലിൽ കനത്ത കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂരയിലുള്ള ഷീറ്റുകളിൽ ചിലതു പറന്നു പോയി.കെട്ടിടം ഒഴിയണമെന്നു നഗരസഭ ആവശ്യപ്പെട്ടതോടെ റവന്യൂ ടവറിൽ സ്ഥലം കണ്ടെത്തി പരിശോധന നടത്തിയിരുന്നു. 4000 ചതുരശ്ര അടി സ്ഥലം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. തിമുലപുരത്ത് പുതിയ കോടിതി സമുച്ചയത്തിന്റെ പണി തിരുവരെ കുടുംബ കോടി ഈ പഴയ കെട്ടിടത്തിൽ തന്ന പ്രവർത്തിക്കേണ്ടിവരുമോ എന്ന് ആശങ്കയും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com