തീരം ഇടിയുന്നു, വീടുകൾ അപകടത്തിൽ; ഇടിഞ്ഞു തീരുന്നത്, മണിമലയാറ്റിലേക്കൊഴുകുന്ന കൈവഴിയുടെ തീരം

ചക്രക്ഷാളനകടവിന് സമീപം മണിമലയാറിന്റെ തീരം ഇടിഞ്ഞുവീണതിനൊപ്പം ആറ്റിലേക്കു പതിച്ച മുളങ്കൂട്ടം.
ചക്രക്ഷാളനകടവിന് സമീപം മണിമലയാറിന്റെ തീരം ഇടിഞ്ഞുവീണതിനൊപ്പം ആറ്റിലേക്കു പതിച്ച മുളങ്കൂട്ടം.
SHARE

തിരുവല്ല ∙ മണിമലയാറിന്റെ കൈവഴിയുടെ തീരം ഇടിഞ്ഞു താഴുന്നു. നഗരസഭയിലെ മതിൽഭാഗം ചക്രക്ഷാളന കടവിന്റെ തീരമാണ് ഇടിയുന്നത്.പുളിക്കീഴ് നിന്ന് ആരംഭിച്ചു കദളിമംഗലം ക്ഷേത്രത്തിനു സമീപത്തുകൂടി വീണ്ടും മണിമല ആറിലേക്ക് ഒഴുകുന്ന ഉപനദിക്കാണ് ഈ ദുരവസ്ഥ.അഞ്ചു വീടുകൾ അപകടാവസ്ഥയിലായിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല. തീരം ഇടിയാതിരിക്കാനായി ആറ്റുതീരത്തു നട്ടുവളർത്തിയ മുളങ്കൂട്ടവും ആറ്റിലേക്കു കടപുഴകി. ഏതു നിമിഷവും വീടിന്റെ ഭാഗം കവർന്നെടുക്കാവുന്ന നിലയിലാണ് ആറ് ഒഴുകുന്നത്. സംരക്ഷണഭിത്തി കെട്ടിയിട്ടില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.

നഗരസഭയിലെ 25-ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗത്തുമാത്രമാണു സംരക്ഷണഭിത്തിയില്ലാത്തത്. മറ്റ് സ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള ഭാഗങ്ങളിലെല്ലാം സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്. ഇവിടുത്തെ കുളിക്കടവു പോലും അപകടത്തിലാണെന്ന സൂചനാ ബോർഡ് നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. ആറിന്റെ മിക്ക ഭാഗത്തും മണൽവാരി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സംരക്ഷണ ഭിത്തി കെട്ടാൻ നഗരസഭ പദ്ധതി തയാറാക്കിയെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്നു പണികൾ മുടങ്ങി. മഴക്കാലം ശക്തമാകുന്നതിന് മുൻപ് സംരക്ഷണ ഭിത്തി നിർമിക്കണമെന്നുസമീപവാസികൾ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS