ADVERTISEMENT

ഉതിമൂട് ∙ നാടു കാണാനെത്തി കാലൊടിഞ്ഞു വഴിയിൽ കുടുങ്ങിയ ദേശാടനപ്പക്ഷിക്ക് ചികിത്സ നൽകി. റാന്നി ഉതിമൂട്ടിൽ കണ്ടെത്തിയ ഇബിസ് എന്ന ദേശാടന പക്ഷിയെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കുശേഷം സംരക്ഷണത്തിനായി കോന്നി ഫോറസ്റ്റ് ഡിവിഷന് കൈമാറി. ഇബിസ് പക്ഷിയുടെ ഇടതുകാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ ഉതിമൂട്ടിൽ അലഞ്ഞുതിരിഞ്ഞ പക്ഷിക്ക് പരുക്കുകളുണ്ടെന്നു നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

ഒടിഞ്ഞ കാൽ പച്ചമരുന്നുകൾ വച്ചുകെട്ടിയ നിലയിലാണ് പക്ഷിയെ ആശുപത്രിയിൽ എത്തിച്ചത്. വനപാലകർ എത്താതെ കാലിൽ മുറിവ് വച്ചുകെട്ടാനാവില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പക്ഷിയുമായി എത്തിയവർ വട്ടം കറങ്ങി. പിന്നീട്  കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയ ശേഷമാണു ചികിത്സ നടന്നത്. ശരീര ഭാഗങ്ങളിൽ പലയിടത്തായി പക്ഷിക്കു പരുക്കുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതായതിനാൽ അവശനിലയിലായിരുന്നു ഇബിസ്. ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം പരിശോധന നടത്തി ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ തുറന്നുവിടാൻ കഴിയുമെന്നു കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ഖോരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com