ADVERTISEMENT

ഏനാത്ത്∙കല്ലടയാറ്റിൽ മണൽ വാരിയുണ്ടായ കയങ്ങൾ അപകടക്കെണിയായ കുളിക്കടവിൽ സുരക്ഷയൊരുക്കാൻ നടപടിയില്ല. ബെയ്‌ലി പാലത്തിനായി സ്ഥാപിച്ച കൽക്കെട്ട് പൊളിച്ചു നീക്കാത്തതിനാൽ ആറ്റിലേക്കിറങ്ങാനും ഇടമില്ല. ഏഴംകുളം പഞ്ചായത്തു പരിധിയിലാണു കുളിക്കടവ്. തീർഥാടന കാലത്ത് അയ്യപ്പഭക്തർ ആറിനെ ആശ്രയിക്കുന്നതിനാൽ ടൗൺ വികസന സമിതിയുടെ നേതൃത്വത്തിൽ ഇപ്പോൾ അപായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

കുളക്കട പഞ്ചായത്തിൽപ്പെട്ട മറുകരയിൽ ശബരിമല ഇടത്താവളമാക്കി കുളിക്കടവ് സുരക്ഷിതമാക്കിയിട്ടുണ്ട്. എന്നാൽ ജില്ലാ പഞ്ചായത്ത് ഏനാത്ത് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ സ്ഥാപിച്ച ശബരിമല ഇടത്താവളം ഭക്തർക്കു പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഏനാത്ത് കവലയിൽ ശുചിമുറി വിശ്രമ കേന്ദ്രങ്ങളും  പ്രവർത്തനരഹിതമാണ്. 

ഇതു കാരണമാണു  തീർഥാടകർ ഉൾപ്പെടെ എം സി റോഡരികിലെ ആറിനെ ആശ്രയിക്കുന്നത്. ഇരു കുളിക്കടവിനും ഇടയിൽ നൂറടിയിലധികം താഴ്ചയുണ്ട്.ആറ്റിലെ ആഴം സംബന്ധിച്ചു ധാരണയില്ലാതെ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപ്പെടുന്നതും പതിവാണ്. 

പടവുകളോടു കൂടി സുരക്ഷിതമായ കുളിക്കടവ് ഒരുക്കണമെന്നാണ് ആവശ്യം. ഏനാത്ത് കവലയെ ഇളങ്ങമംഗലവുമായി ബന്ധിപ്പിക്കുന്ന ആറിനു സമീപത്തുകൂടി കടന്നു പോകുന്ന പാതയിലും നടപ്പാലത്തിനു സമീപം തെരുവു വിളക്ക് സ്ഥാപിക്കണമെന്നതും നാട്ടുകാരുടെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com